idukki-rare-disease-plea

TOPICS COVERED

സ്വപ്നങ്ങൾ കെട്ടിപ്പടുക്കേണ്ട പ്രായത്തിലാണ് ഇടുക്കി വലിയതോവാള സ്വദേശി എൽവെറ്റ് റോസ്. പക്ഷേ ഒൻപത് വർഷമായി അപൂർവ രോഗത്തിന്റെ വേദനയിലാണ് ഈ 25 വയസുകാരി. മകളുടെ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നതിനിടെ അമ്മ ലിസമ്മക്കും അപൂർവ രോഗം സ്ഥിരീകരിച്ചു. ചികിത്സയ്ക്കും ഭക്ഷണത്തിനും പണമില്ലാതെ വാടകവീട്ടിൽ കഴിയുന്ന നാലംഗ കുടുംബത്തിന് ഇനി സുമനസുകളുടെ സഹായമാണ് പ്രതീക്ഷ. 

 പഠനത്തിനുള്ള തുക കണ്ടെത്താൻ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴാണ് എൽവെറ്റിന്റെ ജീവിതം മാറിമറിഞ്ഞത്. 2017 ൽ രക്തക്കുഴലുകളിൽ മുഴകൾ രൂപപ്പെടുന്ന ബെഹ്ഷെറ്റ്സ് രോഗം സ്ഥിരീകരിച്ചു. ശരീരം മുഴുവൻ നീരുവന്നു. സഹിക്കാനാകാത്ത വേദന. 

പിന്നാലെ തുടർച്ചയായ അപസ്മാരവും. ഭേദമാകാത്ത രോഗം നിയന്ത്രിക്കാൻ തുടർച്ചയായ ചികിത്സ വേണം. മരുന്നിന് മാത്രം മാസം എഴുപതിനായിരത്തിലേറെ രൂപ ചെലവ് വരും. ചികിത്സ മുന്നോട്ടുകൊണ്ടുപോകാൻ പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ദുരിതം എത്തുന്നത്.

കഴിഞ്ഞ ജൂണിൽ അമ്മ ലിസമ്മയ്ക്കും അപൂർവ രോഗം സ്ഥിരീകരിച്ചു. ഞരമ്പുകളുടെ പുറംപാളി നഷ്ടപ്പെടുന്ന മൾട്ടിപ്പിൾ സ്കിറോസിസ്.

ചികിത്സ വൈകിയാൽ ലിസമ്മയുടെ ജീവൻ തന്നെ അപകടത്തിലാകും. സാമ്പത്തിക പ്രതിസന്ധി മൂലം എൽവെറ്റിന്റെ ഇളയ സഹോദരങ്ങളുടെ പഠനവും മുടങ്ങുന്ന അവസ്ഥയിലാണ്. സുമനസുകളുടെ സഹായത്താൽ ജീവനും ജീവിതവും തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് എൽവെറ്റും അമ്മ ലിസമ്മയും.

Account Details:

ELVET ROSE ABRAHAM

ACNO 0678053000004879

IFSC Code - SIBL0000678

South

Indian Bank, Nedumkandam

Google pay: 6238700216

ENGLISH SUMMARY:

Idukki rare disease patients Elvet Rose and her mother are facing immense challenges due to rare medical conditions, highlighting the critical need for financial assistance and support for their treatment.