chef-of-kerala

കേരളത്തിന്റെ തനത് രുചികളെയും പാചക പ്രതിഭകളെയും കണ്ടെത്താൻ ഈസ്റ്റേണും വനിതയും ചേർന്ന് നടത്തിയ ഷെഫ് ഓഫ് കേരള മത്സരത്തിൽ തൃശ്ശൂർ സ്വദേശി ഷംല ഉമ്മർ വിജയി. മലപ്പുറം സ്വദേശി മൈമൂന മജീദ്, കോഴിക്കോട് സ്വദേശി ജസീമ മുബഷീർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. എണ്ണായിരത്തിലധികം പേരാണ് ആദ്യഘട്ടം മുതൽ മത്സരത്തിന്റെ ഭാഗമായത്

സംസ്ഥാനത്തെ നാല് സോണുകളാക്കി തിരിച്ച് ഈസ്റ്റേണും വനിതയും ചേർന്ന് നടത്തിയ മത്സരത്തിന് 8000 ത്തിലധികം പാചകകുറിപ്പുകളാണ് ലഭിച്ചത്. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേർ സെമി ഫൈനലിലെത്തി. ഇതിൽ നിന്നുള്ള 15 പേരാണ് കൊച്ചി ലുലു മാളിൽ നടന്ന ഫൈനലിൽ മാറ്റുരച്ചത്. സ്ഥിര ഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന ഏതെങ്കിലും വെജ് അല്ലെങ്കിൽ നോൺ വെജ് കറി, ഏതെങ്കിലും നാടൻ മധുര പലഹാരം എന്നിങ്ങനെ രണ്ട് ഇനത്തിലായിരുന്നു മത്സരം.  

രണ്ടുമണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് തൃശ്ശൂരിൽ നിന്നുള്ള ഷംല ഉമ്മർ വിജയിയായത്. ഒരുലക്ഷം രൂപയായിരുന്നു സമ്മാനം. മലപ്പുറത്ത് നിന്നുള്ള മൈമൂന മജീദ്, കോഴിക്കോട്ടുകാരി ജസീമ മുബഷീർ എന്നിവർ രണ്ടാമതും മൂന്നാമതുമെത്തി. വിജയികൾക്ക് ഹൈബി ഈഡൻ എംപിയും, വനിത പാചകം, മനോരമ ആരോഗ്യം എന്നിവയുടെ ചീഫ് എഡിറ്റർ ബീന മാത്യുവും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർക്‌ല ഇന്ത്യ ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ, ചീഫ് മാർക്കറ്റിങ് ഓഫീസർ പ്രവീൺ രാമസ്വാമി, വനിത സിഇഒ വി.സജീവ് ജോർജ്, വനിത ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരോൾഡ് പോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY:

Shamla Ummer from Thrissur emerged as the winner of the 'Chef of Kerala' cooking competition jointly organized by Eastern and Vanitha to celebrate traditional culinary talent across the state. Maimoona Majeed from Malappuram and Jaseema Mubashir from Kozhikode secured the second and third positions, respectively. Out of over 8,000 entries submitted across four regional zones, 60 participants reached the semi-finals, and 15 finalists competed in the grand finale held at LuLu Mall, Kochi. The contestants faced a two-hour challenge requiring them to prepare a traditional sweet dish alongside a vegetarian or non-vegetarian curry suitable for everyday meals, with MP Hibi Eden and Vanitha Pachakam Chief Editor Beena Mathew distributing the awards.