nattu-soothram-waste

TOPICS COVERED

നാടും വീടും വൃത്തിയാക്കുന്നതിനൊപ്പം വരുമാനവും. ഇടുക്കി ഇരട്ടയാർ പഞ്ചായത്താണ് മാലിന്യത്തിൽ നിന്ന് തിളക്കമുള്ള വിജയവഴിയിലെത്തിയത്. മികച്ച മാതൃകയ്ക്ക് ധാരാളം അംഗീകാരങ്ങളും പഞ്ചായത്തിനെ തേടിയെത്തി .

ഉറവിട മാലിന്യ സംസ്കരണവും ശുചിത്വ പദ്ധതികളുമൊക്കെ പറയാൻ എളുപ്പമാണ്. മാലിന്യ നീക്കം പ്രതിസന്ധി ആയപ്പോൾ ഏഴ് വർഷങ്ങൾക്ക് മുൻപ് തോന്നിയ ചെറിയ ഒരാശയം. മാലിന്യത്തിൽ നിന്ന് ജൈവ വളം. ഹരിത കർമ്മ സേന വഴി വിവിധ തരത്തിലുള്ള മാലിന്യം ശേഖരിച്ച് തരംതിരിച്ച് സംസ്കരിച്ചു. 

ആദ്യമാദ്യം നാട്ടുകാർ മുഖം തിരിച്ച പദ്ധതിക്ക് പതുക്കെ, എല്ലാവരും കൈകോർത്തു. പഞ്ചായത്ത്‌ ഓഫീസ് കെട്ടിടത്തിനോട്‌ ചേർന്ന് അഞ്ച് ലക്ഷം രൂപ ചെലവിലാണ് സംസ്കരണശാല സ്ഥാപിച്ചത്. ഇതുവരെ പദ്ധതിക്കായി 45 ലക്ഷം രൂപ ചെലവഴിച്ചു 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് നൽകുന്നതിലൂടെ 33 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ജൈവമാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി വിൽപ്പന നടത്തുന്നതിലൂടെയും മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ട്. പദ്ധതി ഹിറ്റായതോടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംസ്ഥാന സർക്കാരിന്‍റെ സ്വരാജ് അവാർഡും ഇരട്ടയാർ പഞ്ചായത്തിനാണ്. കഴിഞ്ഞവർഷത്തെ ഇക്കണോമിക്സ് സർവേയിൽ പ്രത്യേക പരാമർശവും തേടിയെത്തി 

നിലവിൽ 15 ജീവനക്കാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇവർക്ക് മികച്ച വരുമാനം നൽകാനും കഴിയുന്നുണ്ട്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം 

Idukki Irattayar Panchayat has achieved significant success in waste management, turning waste into a revenue stream. :