ksrtc-priyadarshini

യുഡിഎഫ് സര്‍ക്കാരിന്റെ ഗ്യാരന്റികളില്‍ ഒന്നായ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയിട്ട് ഇന്നേക്ക് നൂറുദിവസം തികയുകയാണ്. പദ്ധതി ഓര്‍ഡിനറി സര്‍വീസിന് അപ്പുറത്തേക്ക് വ്യാപിപ്പിക്കില്ലെങ്കിലും ബസുകള്‍ കൂട്ടുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. പദ്ധതിയിലൂടെ സ്ത്രീകള്‍ 12.54 കോടി സൗജന്യ യാത്രകളാണ് ഇതുവരെ നടത്തിയത്. 

അഞ്ചു ഇന്ദിരാ ഗ്യാരന്റികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്ന് കൂടിയാണ് പ്രിയദര്‍ശിനി പദ്ധതി. മാത്രമല്ല, പദ്ധതി നൂറുദിവസം പിന്നിടുമ്പോള്‍ വന്‍ വിജയമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ചില കണക്കുകള്‍. ഇതുവരെ പ്രിയദർശിനി ബസിൽ സ്ത്രീകള്‍ നടത്തിയത് 12.5 കോടി സൗജന്യയാത്രകള്‍ ആണ്. അതായത് 266.5 കോടി രൂപയുടെ ടിക്കറ്റുകളാണ് പ്രിയദർശിനി സൗജന്യമായി നല്‍കിയത്. ശരാശരി പ്രതിദിനം യാത്രചെയ്യുന്നത് 14 ലക്ഷം സ്ത്രീകള്‍. 

അതേസമയം, സ്ത്രീകള്‍ സൗജന്യത്തിന്റെ പുതുയുഗ യാത്ര നടത്തുമ്പോള്‍ പുരുഷന്മാര്‍ കെ.എസ്.ആര്‍.ടി.സിയെ കൈവിട്ടില്ല. പുതിയ ബസുകള്‍ വരികയും എം.എല്‍.എമാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും ബസുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ മലബാറിലെ കുറവ് പരിഹരിക്കപ്പെടുമെന്നുമാണ് സര്‍ക്കാരിന്റ ഉറപ്പ്. 

ENGLISH SUMMARY:

Priyadarshini scheme has completed 100 days, marking a significant milestone in Kerala's public transportation. The scheme has facilitated 12.54 crore free journeys for women, highlighting its success and impact.