സ്വയം നട്ടുനനച്ചു വളർത്തി ഉണ്ടാക്കുന്ന മുളകളിൽ നിന്ന് ഓടക്കുഴൽ നിർമിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ഒരു കലാകാരനുണ്ട് തൃശൂരിൽ, ചാലക്കുടി സ്വദേശി മുരളി. 

സ്വന്തം പുരയിടത്തിൽ മുളകൾ നട്ടുവളർത്തി,അത് പാകമാകുമ്പോൾ വെട്ടിയെടുത്ത്, ഉണക്കി,കൃത്യമായ അളവിൽ തുളകളിട്ട് ,ഓരോ ഓടക്കുഴലിനും അതിന്‍റേതായ ഈണം നൽകുകയാണ് ഈ 58 കാരൻ.43 വർഷമായി ഈ ഈണമാണ് മുരളിയുടെ ജീവിതം. ലാഭമായാലും നഷ്ടമായാലും ഇതല്ലാതെ മറ്റൊരു തൊഴിലിനെക്കുറിച്ച് ആലോചിക്കാനേ വയ്യ .

വന നിയമങ്ങൾ കർശനമായതോടെയാണ് മുളങ്കാടുകൾ വച്ചുപിടിപ്പിച്ചത്. ഓടയുടെ ഗുണനിലവാരം, വലിപ്പം,തുളയുടെ എണ്ണം വ്യാസം ഇതൊക്കെയും അനുഭവങ്ങളിലൂടെ കൃത്യമാക്കി.വർഷം കുറഞ്ഞത് ആയിരത്തോളം പുല്ലാംങ്കുഴലുകൾ വിറ്റു പോകുന്നുണ്ട്.

ഏറ്റവും ചെറിയ പുല്ലാംകുഴലുകളാണ് മുരളിയുടെ മാസ്റ്റർ പീസ് ഐറ്റം. നിർമ്മിക്കാൻ ഏറ്റവും ബുദ്ധിമുട്ടും അവയാണ്.

എന്തായാലും മുരളിയുടെ ജീവനും ജീവിതവും  പുല്ലാങ്കുഴലുകളാണ്.

 

bamboo flute making is an art form practiced by Muraleedharan in Chalakkudy, Thrissur, who crafts beautiful flutes from bamboo grown on his own land. :