vanitha-chef

കേരളത്തിന്‍റെ തനത് രുചികളെയും പാചക പ്രതിഭകളെയും കണ്ടെത്താന്‍ ഓര്‍ക് ല ഇന്ത്യ ഈസ്റ്റേണും വനിതയും ചേര്‍ന്ന് തിരുവനന്തപുരം ലുലുമാളില്‍ സംഘടിപ്പിച്ച ഷെഫ് ഓഫ് കേരള സോണ്‍ 4 മല്‍സരത്തില്‍ മൂന്ന് പേര്‍ ജേതാക്കളായി.

തിരുവനന്തപുരത്ത് നിന്നുള്ള ആര്‍.സുലോചന, ആര്‍. രാജശ്രീ, കൊല്ലത്ത് നിന്നുള്ള രേഖാ ദിലീപ് എന്നിവരാണ് വിജയിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് മല്‍സരിച്ചത്.

ഗതാഗതമന്ത്രി സി.പി.ജോണ്‍ സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ ഓര്‍ക് ല ഇന്ത്യ ഈസ്റ്റേണ്‍ ബ്രാന്‍ഡ് മാനേജര്‍മാരായ ജെഫ്രി ജോഷ്വ, ബെനില പോള്‍, വനിത സി.ഇ.ഒ വി.സജീവ് ജോര്‍ജ്, വിധി കര്‍ത്താക്കളായ അരുണ്‍ദേവ്, നോബിന്‍സ് എബ്രഹാം, വിഷ്ണു വി നായര്‍, രാജ് കലേഷ് എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ നാലാം തീയതി കൊച്ചിയില്‍ നടക്കുന്ന മെഗാ ഫൈനലില്‍ മല്‍സരിക്കും.

Chef of Kerala, a cooking competition organized by Orkley India Eastern and Vanitha, has identified top culinary talents in Trivandrum.: