kochi-ravivarma

TOPICS COVERED

കൊച്ചി മട്ടാഞ്ചേരിയിലെ ഒരു കുടുംബം തലമുറകളായി സൂക്ഷിക്കുന്ന അപൂർവ നിധിയാണ് രാജാ രവിവർമ്മയുടെ പഴയ ലിത്തോഗ്രാഫിക് പ്രിന്റുകൾ. മുത്തച്ഛന്റെ കാലത്ത് ലഭിച്ച ഈ ചിത്രങ്ങളുടെ പകർപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.  ഒരു കാലത്ത് രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പ്രധാനമായും രാജകുടുംബങ്ങളുടെയും സമ്പന്നരുടെയും ഇടയിലാണ് എത്തിയിരുന്നത്. ചിത്രങ്ങൾ സാധാരണക്കാർക്ക്‌ ലഭ്യമാകുന്ന രീതിയിൽ എത്തിക്കാനായി രവിവർമ്മ തന്റെ ചിത്രങ്ങളുടെ ലിത്തോഗ്രാഫിക് പ്രിന്റുകൾ അച്ചടിച്ചു. 

മാട്ടാഞ്ചേരി സ്വദേശിയായ വിശ്വനാഥ് ഷേട്ടിന്റെ ശേഖരത്തിലും ഈ അപൂർവ പ്രിന്റുകളുണ്ട്. മുത്തച്ഛന്റെ കാലത്ത് ലഭിച്ച ചിത്രങ്ങൾ തലമുറകൾ കൈമാറി ഇന്നും സംരക്ഷിക്കുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകിയ ചിത്രങ്ങളിൽ ചിലത് പിന്നീട് വിശ്വനാഥ് ഷേട്ടിന്റെ മുത്തച്ഛന് ലഭിച്ചതാണ്. ശ്രീരാമൻ സമുദ്രത്തെ കീഴടക്കുന്ന ചിത്രം, ഇന്ദ്രജിത്തിന്റെ വിജയം, അർജുനനും സുഭദ്രയും, ലേഡി മ്യൂസിഷ്യൻസ് തുടങ്ങി രാജാരവിവർമ വരച്ച പ്രശസ്ത ചിത്രങ്ങളുടെ പ്രിന്റുകളാണ് ശേഖരത്തിലുള്ളത്.  കാലപ്പഴക്കം ഏറെയുണ്ടെങ്കിലും ചിത്രങ്ങളുടെ നിറത്തിനും രൂപത്തിനും വലിയ മാറ്റമില്ല. പ്രത്യേക രീതിയിലാണ് ഇവ സംരക്ഷിക്കുന്നത്. 

ENGLISH SUMMARY:

Rare Raja Ravi Varma lithographic prints are a treasured inheritance of a family in Mattancherry, Kochi. These vintage prints, passed down through generations, showcase the artistic legacy of Raja Ravi Varma, making them significant pieces of Indian art history.