പത്തനംതിട്ടയിലെ ലഹരിവിരുദ്ധ പോരാളിയായ പൊലീസ് നായ സാമന്ത വിരമിച്ചു. പരിപാലകനായിരുന്ന ജോര്‍ജ് സാമന്തയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. 10 വര്‍ഷമായി ഒരുമിച്ചുള്ള സാമന്തയെ പിരിയാന്‍ വയ്യെന്ന് ദത്തെടുത്ത ജോര്‍ജ് പറഞ്ഞു
അമേരിക്കന്‍ ലാബ്രഡോര്‍ ഇനമായ സാമന്തയ്ക്ക് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് ജോര്‍ജിന്‍റെ കയ്യിലെത്തുന്നത്.ജോര്‍ജും ട്രെയിനിങ് കഴിഞ്ഞ് ഡോഗ് സ്ക്വാഡിലേക്ക് എത്തിയ സമയം.ഇരുവര്‍ക്കും ഐടിബിപി ക്യാംപിലായിരുന്നു9 മാസം നീണ്ട പരിശീലനം.ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിലായിരുന്നു വിദഗ്ധ പരിശീലനം.പത്തുവയസുവരെ പത്തനംതിട്ടയില്‍ പൊലീസിനൊപ്പം ലഹരിവേട്ടയില്‍ സജീവമായി.ഒട്ടേറെ ഗുഡ് സര്‍വീസ് എന്‍ട്രികള്‍.ഓപറേഷന്‍ തൂഫാനില്‍ വരെ പങ്കെടുത്തു.അടുത്തിടെ അടൂരില്‍ 25കിലോ കഞ്ചാവ് കണ്ടെത്തിയതും സാമന്തയായിരുന്നു.ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പത്താം വയസില്‍ വിരമിച്ചു.വിരമിക്കല്‍ അടുത്തതോടെ ജോര്‍ജ് ഏറ്റെടുത്തു.ഇന്ന് പത്ത് പൊലീസ് നായകള്‍ വിരമിക്കുന്നതില്‍ സാമന്തയെ മാത്രമാണ് പരിപാലകന്‍ ഏറ്റെടുക്കുന്നത്
പത്തനംതിട്ടയില്‍ ഔദ്യോഗിക വിരമിക്കല്‍ ചടങ്ങ്. ചടങ്ങിന് ശേഷം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സാമന്തയെ ജോര്‍ജിന് കൈമാറി പത്ത് വര്‍ഷം നീണ്ട സേവനം അവസാനിച്ചു.സാമന്തയുടെ വിശ്രമകാലം ഇനി ജോര്‍ജിന്‍റെ കൊല്ലത്തെ വീട്ടിലാണ്.കെ9 സക്വാഡിന്‍റെ ഔദ്യോഗിക വാഹനത്തില്‍ സാമന്തയെ ജോര്‍ജിന്‍റെ വീട്ടിലെത്തിക്കും