പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി നാലാമത് കേരള വിഷൻ ടെലിവിഷൻ അവാർഡ് വിതരണം കൊച്ചിയിൽ നടന്നു. മൂന്ന് പുരസ്കാര നേട്ടവുമായി മഴവിൽ മനോരമയും അവാർഡ് നിശയിൽ തിളങ്ങി. ജനപ്രിയ സീരിയലിനുള്ള പുരസ്കാരം മറിമായത്തിന്റെ സംവിധായക ചന്ദ്രകല നടി സോന നായരിൽ നിന്ന് ഏറ്റുവാങ്ങി. മറിമായത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള പുരസ്കാരം നടൻ ബിജു കുട്ടനിൽ നിന്ന് നിയാസ് ബക്കർ സ്വീകരിച്ചു. ഒരു ചിരി ഇരു ചിരിയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള പുരസ്കാരം നടൻ അനീഷ് രവി കാർത്തിക് സൂര്യയ്ക്കും സമ്മാനിച്ചു.
ENGLISH SUMMARY:
The fourth Kerala Vision Television Awards ceremony was a grand affair in Kochi, with Mazhavil Manorama shining with three prestigious awards. The popular serial "Marimayam" received accolades, highlighting the channel's strong presence in Malayalam television.