കേരളവിഷൻ ടെലിവിഷൻ പുരസ്കാരങ്ങളിൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി മഴവിൽ മനോരമ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ രണ്ട് പുരസ്കാരങ്ങൾ നേടി.
ജനപ്രിയ സീരിയൽ പുരസ്കാരം ‘മറിമായം’ സ്വന്തമാക്കിയപ്പോൾ, മികച്ച ഹാസ്യനടനുള്ള പുരസ്കാരം പരമ്പരയിലെ അഭിനയത്തിന് നിയാസ് ബക്കറിന് ലഭിച്ചു.
‘ഒരു ചിരി ഇരു ചിരി’യുടെ അവതാരകൻ കാർത്തിക് സൂര്യയാണ് മികച്ച ടിവി അവതാരകനുള്ള പുരസ്കാരം നേടിയത്. അങ്കമാലിയിൽ നടക്കുന്ന മെഗാ ഇവന്റിൽ ഇന്ന് കേരളവിഷൻ ടെലിവിഷൻ പുരസ്കാരങ്ങളുടെ നാലാം പതിപ്പ് സമ്മാനിക്കും.
mazhavil-manorama-kerala-television-awards:
Mazhavil Manorama has clinched three accolades at the Kerala Television Awards. The channel's popular serial 'Marimayam' not only secured the award for Best Popular Serial but also earned its lead actor, Niyas Backer, the title of Best Comedy Actor for his performance.