അരുണിമ വ്ലോഗര്‍

അഫ്ഗാനിസ്ഥാന്‍ യാത്രയ്ക്കിടെ താലിബാന്‍ തടഞ്ഞുവച്ച അരുണിമ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഡല്‍ഹിയിലെത്തിയ അരുണിമ വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. നാട്ടിലെത്തിയ ശേഷം സമൂഹമാധ്യമങ്ങളിലെ റിയാക്ഷന്‍ വിഡിയോകള്‍ കണ്ട് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു എന്നാണ് അരുണിമ പറയുന്നത്. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം കാര്യങ്ങള്‍ പറഞ്ഞതിലുമുള്ള അരിശത്തിലാണ് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതെന്നാണ് അരുണിമയുടെ വിഡിയോയില്‍ പറയുന്നത്. 

Also Read: 'ഇപ്പോഴാണ് സ്വന്തം നാടിന്റെ വില മനസിലാക്കുന്നത്, നന്ദി ഇന്ത്യന്‍ എംബസിയോടും സുരേഷ് ഗോപിയോടും' 

അഫ്ഗാനിസ്ഥാനില്‍ കണ്ട കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് പറഞ്ഞതെന്നും പറഞ്ഞാല്‍ അവിടുത്തെ കാര്യങ്ങള്‍ പിടിക്കിട്ടില്ലെന്നും അരുണിമ പറഞ്ഞു. 'ദിവസങ്ങളോളം ഫോണ്‍ നോക്കിയില്ല. രാവിലെ ഫോണ്‍ നോക്കിയപ്പോഴാണ് റിയാക്ഷന്‍ വിഡിയോയ്ക്ക് കണ്ടത്. വിഡിയോസ് കണ്ടതിന്‍റെ എഫക്ടില്‍ ഒരു ലക്ഷത്തിന്‍റെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു. എന്‍റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ അംഗീകരിച്ചേനെ. അഫ്ഗാനിസ്ഥാനില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. അധികമൊന്നും പറഞ്ഞിട്ടില്ല. കണ്ടതില്‍ അഞ്ചു ശതമാനം മാത്രമാണ് പറഞ്ഞത്'. 

'അവിടുത്തെ കാര്യങ്ങളില്‍ മെന്‍റലി ഓക്കെയാകാതെയാണ് എത്തിയത്. വിഡിയോ കണ്ടപ്പോള്‍ അവന്‍റെ മോന്ത അടിച്ചു പൊട്ടിക്കാന്‍ തോന്നി. അക്കൗണ്ട് നോക്കിയാല്‍ നാട്ടുകാരെ കുറ്റം പറയുന്നൊരാളാണ്. എനിക്കു രണ്ടു തന്തായണെന്ന് പറഞ്ഞു. ഇതെല്ലാ കേട്ട് പ്രഷറായി. ഐഫോണ്‍ ഡിസ്പ്ലേ പോയി. വിഡിയോ കണ്ടാല്‍ ഞാന്‍ റീച്ചിനുവേണ്ടി ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു എന്നു പറയും. ഞാന്‍ നാണമില്ലാതെ മറ്റുള്ളവരുടെ കണ്ടന്‍റ എടുക്കുന്നില്ല, അവരാണ് എന്‍റെ മുഖം വച്ച് മില്യണ്‍ ഉണ്ടാക്കുന്നത്' എന്നും അരുണിമ പറഞ്ഞു. 

Also Read: 'ഇനിയൊരു കീമോ താങ്ങില്ല, അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല'; രേണു സുധിയുടെ നില ഗുരുതരമെന്ന് ശാരിക

അഫ്ഗാനിസ്ഥാനില്‍ നിന്നും ഷൂട്ടു ചെയ്ത വിഡിയോ മുഴുവനുമുള്ളത് ഈ ഫോണിലാണെന്നും ഫോണ്‍ റെഡിയാക്കാന്‍ 26,000 രൂപ ചെലവായെന്നും അരുണിമ പറഞ്ഞു. പെര്‍മിറ്റില്ലാതെ യാത്ര ചെയ്തതിന്‍റെ പേരിലാണ് അരുണിമയെ താലിബാന്‍ തടഞ്ഞത്. ശേഷം ഇന്ത്യന്‍ എംബസിയും സുരേഷ് ഗോപിയും ഇടപെട്ടെന്നും യാത്രയില്‍ സഹായിച്ചു എന്നും അരുണിമ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Malayali vlogger Arunima, who was recently detained by the Taliban in Afghanistan and brought back to India, revealed in a new video that she smashed her ₹1 lakh iPhone out of intense frustration. She explained that after returning to Kochi, she was deeply distressed to see reaction videos on social media attacking her character and making false allegations. According to Arunima, the media content she shared previously represented only five percent of the realities she experienced in Afghanistan, and the ongoing online harassment further triggered her mental stress. She spent ₹26,000 to repair the damaged device, which contained all the raw travel footage recorded during her trip before her safe intervention by the Indian Embassy.