elamkulam

TOPICS COVERED

കൊച്ചി എളംകുളത്ത് മാലിന്യക്കൂമ്പാരത്തെ പൂന്തോട്ടമാക്കി മാറ്റി കൊച്ചി കോർപ്പറേഷൻ. പൂത്തുലഞ്ഞ ചെണ്ടുമല്ലിയുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മാലിന്യം നിക്ഷേപിച്ച് കാടുമൂടി കിടന്നതായിരുന്നു കുറച്ച് കാലം മുമ്പുവരെയുള്ള എളംകുളത്തെ ആറ് സെന്‍റ് സ്ഥലം . ഇന്ന് ഇവിടെ എത്തിയാൽ കാണുന്നത് നിറയെ ചെണ്ടുമല്ലിപ്പൂക്കൾ മാത്രം.

കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ കൗൺസിലറുടെ നേതൃത്വത്തിൽ നടന്ന പദ്ധതിയിൽ നാട്ടുകാരും പങ്കാളികളായി. ആ ഒരുമയിൽ വിരിഞ്ഞത് ചെണ്ടുമല്ലി വസന്തമാണ്. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് കൃഷിയുടെ പരിപാലനം ഏറ്റെടുത്തത്. അടുത്ത ഓണത്തിന് ഈ സ്ഥലത്ത് ടിഷ്യു വാഴകൾ കൂടി നട്ടുപിടിപ്പിക്കാനാണ് തീരുമാനം.

പൂത്തുലഞ്ഞ ചെണ്ടുമല്ലി കാണാൻ ഇപ്പോൾ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. പൂക്കൾക്കിടയിൽ ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനും തിരക്കേറി. മാലിന്യം നിറഞ്ഞ ഇടത്തെ പൂന്തോട്ടമാക്കി മാറ്റിയപ്പോൾ നാട്ടുകാർക്ക്‌ കിട്ടിയത് ഒരു മനോഹര ഇടമാണ്.

ENGLISH SUMMARY:

Kochi Elamkulam waste to garden project has transformed a garbage dump into a vibrant marigold flower garden, drawing many visitors. This initiative by the Kochi Corporation, with local participation, showcases a successful waste management and beautification effort.