ഷിക്കാഗോയിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അമേരിക്കയിലെത്തിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഷിക്കാഗോയില്‍ സുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതാണെന്നും ചെലവ് വഹിക്കുന്നത് സംഘാടകരാണെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ 100 ദിവസം തികഞ്ഞതോടെ അമേരിക്കയില്‍ ടൂര്‍ പോയെന്നും മാധ്യമങ്ങള്‍ വിവാദമാക്കുന്നില്ലെന്നും ഇടത് സൈബറിടങ്ങളില്‍ വിമര്‍ശനമുണ്ടായിരുന്നു.
ജനം പവര്‍കട്ടില്‍ വലയുമ്പോള്‍ ആഭ്യന്തര മന്ത്രിയും നേതാക്കളും അമേരിക്കയില്‍ എന്നായിരുന്നു വിമര്‍ശം. എന്നാല്‍ ജയ്ഹിന്ദ് ടിവിയുടെ ആദ്യ കാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അമേരിക്കയിലെത്തിയതെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ഷിക്കാഗോയിലെത്തിയപ്പോള്‍ പ്രവാസി മലയാളികളുമായി സംസാരിച്ചു. ഐഒസിയുടെ ഓണാഘോഷത്തില്‍ പങ്കെടുത്തു. സാം പിഡ്രോദയെ വസതിയിലെത്തി കണ്ടു എന്നി കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.
വിവാഹത്തില്‍ പങ്കെടുക്കാനായി മന്ത്രിയായ മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍മന്ത്രി പന്തളം സുധാകരന്‍ എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്. പരിപാടികള്‍ക്കു ശേഷം രമേശ് ചെന്നിത്തല ഇന്ന് തിരികെ എത്തും.
ENGLISH SUMMARY:
Kerala Minister Ramesh Chennithala has clarified that his recent visit to the United States was strictly to attend a family wedding in Chicago. Responding to heavy criticism from leftist social media handles regarding a leisure trip during power shortages, he stated that the event's expenses were completely borne by the organizers. He explained that he also engaged with expatriate Malayalis, attended an IOC Onam celebration, and met Sam Pitroda during the trip. Several other prominent leaders also travelled for the wedding, and Chennithala is scheduled to return shortly.