TAGS

  • പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിൽ എൻഡിആർഡിയുടെ മുൻ ഭാര്യ മേഘാ നായർ.

പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ എന്‍ഡിആര്‍ഡിയുടെ മുന്‍ ഭാര്യ മേഘാ നായര്‍. അനൂപിനൊപ്പമുള്ള ചിത്രം മേഘ നായർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ വെളിപ്പെടുത്തുന്നത്. വ്ലോഗറായ അഖിലും മേഘയും തമ്മിലുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

മുൻപ് അഖിലിന്റെ വീട്ടിൽ നിന്ന് അർദ്ധരാത്രിയിൽ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്‌ടറുടെ ഒപ്പമാണ് മേഘ ഇറങ്ങിപോയതെന്നായിരുന്നു ആരോപണം. വിവാദങ്ങള്‍ക്കു ശേഷം പിതാവിന്റെ വീട്ടിലാണെന്ന് കാണിച്ച് മേഘ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം.

തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മേഘ നായർ നേരിട്ട് രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെയാണ് ഇറങ്ങിപ്പോയെന്ന് തുറന്നുപറഞ്ഞ മേഘ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി. വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ സ്വർണവും മറ്റ് വസ്തുക്കളും എടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകളും പൂർണമായും തെറ്റാണെന്ന് മേഘ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Megha Nair, former wife of popular vlogger Akhil NDRD, has publicly shared a photograph with her new partner Anoop on social media for the first time. This post follows months of widespread controversy surrounding her departure from Akhil's residence at midnight, which was previously captured on CCTV footage. Addressing past allegations, Megha clarified via an Instagram story that there were compelling private reasons behind her decision to leave her marital home. She also refuted viral claims alleging that she had taken gold and other valuables while leaving Akhil's house.