Image: Manorama

  • അച്ഛന്‍ പേരിട്ടുവിളിച്ച, പ്രിയങ്കയേയും അമ്മ ബേബിയേയും ചേര്‍ത്തുപിടിച്ച് മന്ത്രി മുരളീധരന്‍

മന്ത്രി കെ.മുരളീധരന്റെ പരിയാരം ഗവ.മെഡിക്കല്‍ കോളജ് സന്ദര്‍ശനത്തിനിടെ രണ്ടുപേര്‍ കാണാനെത്തി, ആരെന്നറിഞ്ഞപ്പോള്‍ മന്ത്രി അവരെ ചേര്‍ത്തുപിടിച്ചു. 34 കൊല്ലം മുൻപ് മുൻമുഖ്യമന്ത്രി കെ.കരുണാകരൻ പേരുവിളിച്ച പ്രിയങ്കയും അമ്മ ബേബിയുമായിരുന്നു തങ്ങളുടെ പ്രിയനേതാവിന്റെ മകനെ കാണാനെത്തിയത്. ‘ഇതെന്റെ കൊച്ചനുജത്തി’ എന്നു പറഞ്ഞാണ് മന്ത്രി മുരളീധരന്‍ പ്രിയങ്കയേയും ബേബിയേയും ചേര്‍ത്തുനിര്‍ത്തിയത്. 

Also Read: ഉപനേതാവ് പദവിയില്ലെങ്കില്‍ പ്രത്യേക ബ്ലോക്കാകാന്‍ സിപിഐ; വാര്‍ത്ത തള്ളാതെ ബിനോയ് വിശ്വം

1992 മാർച്ച് 4ന് സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട പിലാത്തറ പുറച്ചേരി  ബാലകൃഷ്ണന്റെ ഭാര്യയാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരി ടി.ബേബി. ബാലകൃഷ്ണൻ കൊല്ലപ്പെടുമ്പോൾ ബേബി 9 മാസം ഗർഭിണിയായിരുന്നു. ആ മാസം 25നാണ് ബേബി പ്രസവിച്ചത്. 4 മാസം കഴിഞ്ഞ് മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിലാത്തറയിൽ നടത്തിയ ധനസഹായ വിതരണത്തിനെത്തിയ കെ.കരുണാകരൻ ബേബിയുടെ മകൾക്കു പ്രിയങ്കയെന്നു പേരിടുകയായിരുന്നു. 

K. Muraleedharan Shares Emotional Moment with Priyanka, Named by K. Karunakaran 34 Years Ago:

During Minister K. Muraleedharan's visit to Pariyaram Government Medical College, T. Baby and her daughter Priyanka came to meet him. 34 years prior, late Chief Minister K. Karunakaran named the four-month-old infant Priyanka after her father, Balakrishnan, was killed in a political attack while her mother was pregnant. Upon learning about their deep historical connection to his late father, Minister Muraleedharan warmly embraced Priyanka, referring to her as his "younger sister". The emotional meeting brought back decades of political history and cherished family memories for both sides