കൊച്ചിയെ ഭക്തി സാന്ദ്രമാക്കി നന്ദഗോവിന്ദം ഭജൻസ്. ' ഓണം രാഗം നന്ദഗോവിന്ദം ' എന്ന പരിപാടി കാണാൻ 100 കണക്കിന് പേരാണ് കലൂർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മനോരമ ക്വിക്ക് കേരളയായിരുന്നു മൂന്ന് മണിക്കൂർ നീണ്ട പരിപാടി ഒരുക്കിയത്.
ഓണപാട്ടിലൂടെ തുടക്കം പിന്നാലെ ദേവി ഗണപതി സ്തുതികൾ. ഭക്തി നിർഭര നിമിഷത്തിൽ നന്ദ ഗോവിന്ദ ഭജൻസിനൊപ്പം ഹരി ശങ്കറിന്‍റെ മധുരാലാപനവും ഒത്തു ചേർന്നപ്പോൾ കൊച്ചിയിൽ ഗാനാർച്ചന. നൃത്ത ചുവടുമായി ബിജു ധ്വനി തരംഗും. പിന്നാലെ ശിവ സ്തുതികളിൽ, മയിലാട്ടം കഴിഞ്ഞ് കൃഷ്ണ ലീല , മനം കവരലിന് വേദി ഒന്നടങ്കം കാതോർത്തു . അയ്യപ്പ കീർത്തനങ്ങളിലൂടെ സദസിനെ അലിയിച്ച് സമാപനം.