മനോരമ ക്വിക് കേരള അവതരിപ്പിക്കുന്ന 'ഓണം രാഗം നന്ദഗോവിന്ദം' മെഗാ ഭജനില്‍ പ്രശസ്ത ഗായകന്‍ ഹരിശങ്കറും അണിചേരും. ജനപ്രിയ ഭജന്‍ ഗ്രൂപ്പായ നന്ദഗോവിന്ദത്തിനൊപ്പം ഇതാദ്യമായാണ് ഹരിശങ്കര്‍ വേദി പങ്കിടുന്നത് . ഓഗസ്റ്റ് 29ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഒട്ടേറെ സര്‍പ്രൈസുകളും വ്യത്യസ്തമാര്‍ന്ന സംഗീത മുഹൂര്‍ത്തങ്ങളും പ്രോഗ്രാമില്‍ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത നര്‍ത്തകനും കൊറിയോഗ്രാഫറുമായ ബിജു ധ്വനിതരംഗ് നയിക്കുന്ന നൃത്താവിഷ്കാരവും ഭജന്‍സിനൊപ്പം ആസ്വദിക്കാം. കേരളത്തിലെ ഏറ്റവും വലിയ നന്ദഗോവിന്ദം ഭജൻസ് പ്രോഗാമായാണ് ഈ പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭക്തിയും സംഗീതവും ഒത്തുചേരുന്ന ഈ മെഗാ ഭജൻസ് സന്ധ്യയുടെ ടിക്കറ്റ് ബുക്കിങ്ങിന് www.quickerala.com/events സന്ദർശിക്കുക.  കൂടുതൽ വിവരങ്ങൾക്ക് 9447732525 എന്ന നമ്പറിൽ ബന്ധപ്പെടുക.

ENGLISH SUMMARY:

Onam Ragam Nandagovindam is a mega bhajan event featuring renowned singer Hari Shankar and the popular Nandagovindam bhajan group. This grand devotional music and dance program will be held on August 29th at the Jawaharlal Nehru Stadium ground in Kochi, promising a unique musical experience and several surprises