വെള്ളായണി കായൽ പരപ്പിൽ ആവേശംതീർത്ത് മഹാത്മ അയ്യങ്കാളി ജലോത്സവം. രണ്ടാം തരവും മൂന്നാം തരവും വനിതാ തുഴച്ചിലുകാരുടേതും ഉൾപ്പെടെ ഇരുപതിലേറെ വള്ളങ്ങൾ പങ്കെടുത്ത മത്സരം ഇരുകരകളിലും നിറഞ്ഞവര്‍ക്ക് ആവേശ കാഴ്ചയായി. മന്ത്രി കെ. മുരളീധരൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.
ഓടിവള്ളങ്ങളും കൊതുമ്പു വള്ളങ്ങളും അണിനിരന്ന ജലമാമാങ്കം. രണ്ടാംതരം, മൂന്നാം തരം, നാടൻ വള്ളങ്ങളും. തുഴയെറിഞ്ഞവര്‍ക്ക് ഒരേയൊരു ലക്ഷ്യം. വള്ളപ്പാടകലം തീര്‍ത്ത് കപ്പുയര്‍ത്താനുള്ള ആവേശം ഇരുകരകളിലും നിറഞ്ഞ കാണികളെ ഹരം കൊള്ളിച്ചു. വനിതകളും കൈക്കരുത്തറിയിച്ച ജലമാമാങ്കത്തിന്‍റെ ആവേശമറിയാന്‍ കനത്ത ചൂടിനെ അവഗണിച്ചും വിദേശികള്‍ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. അന്‍പതാം വര്‍ഷത്തെ അയ്യങ്കാളി ജലോല്‍സവത്തിന് ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ഇടം നല്‍കാനുള്ള ശ്രമമുണ്ടാവുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വള്ളംകളിക്ക് പുറമേ ആവേശം തീർത്ത് വാട്ടർ സ്കേറ്റിങും അരങ്ങേറി.