ksrtc-bus-stone-pelting-thiruvananthapuram

തിരുവനന്തപുരത്ത് കല്ലറയിലും, വെഞ്ഞാറമൂടും കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘത്തിന്‍റെ കല്ലേറില്‍ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രിയിൽ പരപ്പിൽ ജംങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്റ്റേ ബസിന്‍റെ ചില്ലാണ് ആദ്യം തകർത്തത്. പിന്നാലെ ഇന്ന് രാവിലെ മെഡിക്കൽ കോളജ്– തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രിയദർശിനി ബസിന്‍റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോയിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Two KSRTC Priyadarshini buses were targeted in stone-throwing attacks by a motorcycle-borne gang in Kallara and Venjaramoodu, Thiruvananthapuram. The vandals smashed the front windshield of a parked night-service bus at Parappil Junction last night, followed by a similar attack on a morning commuter bus heading toward the Medical College. Authorities from the Kerala State Road Transport Corporation have filed an official police complaint regarding the incidents. Pangode police have launched a thorough investigation to track down and apprehend the culprits.