choonda

ചൂണ്ടയിടല്‍ ഇഷ്ടമാണോ? ഒരു നേരം പോക്കിന് വേണ്ടി ചൂണ്ടയിടാന്‍ കുളത്തിലും കായലിലുമൊക്കെ നമ്മളില്‍ പലരും ഒറ്റും കൂട്ടുകാരുമായും ഒക്കെ പോകാറുണ്ട്. പക്ഷെ  തിരുവനന്തപുരം മുതലപ്പൊഴി കടല്‍തീരത്തെ ചൂണ്ടയിടല്‍ കാഴ്ച അല്പം വ്യത്യസ്തമാണ്. ഒന്നും രണ്ടുമല്ല നൂറോളം പേരാണ് രാവിലെ ചൂണ്ടയിടാന്‍  മുതലപ്പൊഴിയിലെ പാറക്കെട്ടുകളില്‍ എത്തുന്നത്.

രാവിലെ ഏഴുമണി സമയം. ശാന്തമായ കടല്‍. ആധുനിക ചൂണ്ടകളുമായി ഓരോരുത്തരായി മുതലപ്പൊഴി തീരത്തേക്ക് വരും.  പാറക്കെട്ടുകളില്‍ ഇരിപ്പ് ഉറപ്പിക്കും.  ഇരകളെ കൊരുത്ത് ചൂണ്ട കടലിലേക്ക്. ഒന്നും രണ്ടുമല്ല നൂറോളം പേരാണ് രാവിലത്തെ മണിക്കൂറുകളില്‍ ഇവിടെ നിരന്നിരുന്നു ചൂണ്ടയിടുന്നത്. ഇവര്‍ക്കിത് വിനോദമല്ല. ഒരു ഉപജീവനമാര്‍ഗമാണ്. 

കാണുന്ന പോലെ എളുപ്പമല്ല ഇവരുടെ അധ്വാനം.  അല്പം ക്ഷമ ആവശ്യമാണ്. പെട്ടെന്ന് മീന്‍  ചൂണ്ടയില്‍ കൊരുത്തു എന്നുവരില്ല. സ്ഥലം മാറി ഇരുന്ന് നോക്കും. ചിലപ്പോള്‍ നിരാശ, ചിലപ്പോള്‍  കോളടിക്കും. കിട്ടുന്ന മീനുകളെ കവറിലാക്കും. രാവിലെ 7 മണിമുതല്‍ 10 മണി വരെയും വൈകിട്ട് മൂന്നര മുതല്‍  സന്ധ്യമയങ്ങളും വരെ മുതലപ്പൊഴിയില്‍ ഈ കാഴ്ചകള്‍ നിത്യമാണ്. പിടിച്ചുകിട്ടുന്ന മീനുകള്‍ വില്‍പ്പക്ക് വെച്ചാല്‍ ആവശ്യക്കാരുമുണ്ട്. സമയമുണ്ടെങ്കില്‍ ഒരു ചൂണ്ടയുമായി പോരു മീന്‍പിടിച്ച് മടങ്ങാം.

ENGLISH SUMMARY:

Fishing at Mutthalpody beach in Thiruvananthapuram offers a unique spectacle of nearly a hundred people gathering to fish, transforming a casual pastime into a vital livelihood. This daily scene, occurring from early morning to evening, highlights the dedication and patience required for both recreational and sustenance fishing along the Kerala coast.