kerala-high-court-1

TOPICS COVERED

  • ഈ വർഷം മേയ് 19 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ, റജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതിക്ക് സാധിച്ചു. ഓട്ടോ കോസ് ലിസ്റ്റിങും, ബദൽ തർക്കപരിഹാര സംവിധാനങ്ങളും നടപ്പാക്കിയതാണ് കേസ് മാനേജ്മെൻ്റിൽ വലിയ പുരോഗതിയുണ്ടാകാൻ കാരണം

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു എന്നത് പുതിയ വാർത്തയല്ല. കേസുകൾ തീർപ്പാക്കുന്നതിലെ മെല്ലെപ്പോക്ക് പലപ്പോഴും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ശുഭകരമായ കണക്കുകളാണ് കേരള ഹൈക്കോടതിയിൽ നിന്നും പുറത്തു വരുന്നത്.

ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കേസ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കിയത്

ഈ വർഷം മേയ് 19 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ, റജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതിക്ക് സാധിച്ചു. ഓട്ടോ കോസ് ലിസ്റ്റിങും, ബദൽ തർക്കപരിഹാര സംവിധാനങ്ങളും നടപ്പാക്കിയതാണ് കേസ് മാനേജ്മെൻ്റിൽ വലിയ പുരോഗതിയുണ്ടാകാൻ കാരണം. Read Also: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ

എന്താണ് ഓട്ടോ കോസ് ലിസ്റ്റിങ് ?

കേസുകൾ ലിസ്റ്റ് ചെയ്യുന്ന നടപടിക്രമം കൂടുതൽ കാര്യക്ഷമമാക്കാൻ നടപ്പാക്കിയ പുതിയ സംവിധാനമാണ് ഓട്ടോ കോസ് ലിസ്റ്റിങ്. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസുകൾ സ്വമേധയാ കണ്ടെത്തി മുൻഗണന നൽകുന്നു. ഇത് ബന്ധപ്പെട്ട ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതിനൊപ്പം, പുതുതായി ഫയൽ ചെയ്യുന്ന കേസുകളും കൃത്യമായ അനുപാതത്തിൽ ലിസ്റ്റ് ചെയ്യുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കേസ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കിയത്. 2026 മേയ് 19ന് ഓട്ടോ കോസ് ലിസ്റ്റിങ് നടപ്പാക്കിയതിന് ശേഷം 2,02,729 കേസുകളാണ് വിവിധ ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ഇത് കൂടുതൽ കേസുകൾ വാദം കേൾക്കുന്നതിനും തീർപ്പാക്കുന്നതിനും അവസരമൊരുക്കിയതായി വിലയിരുത്തപ്പെടുന്നു.  Read Also: ‘ഞാൻ കാശിക്കു പോകുന്നു; ദൈവത്തോടലിയണം’; കണ്ണൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു

കേസുകൾ വിചാരണയിലൂടെ മാത്രം തീർപ്പാക്കുന്നതിന് പകരം മധ്യസ്ഥത ഉൾപ്പെടെയുള്ള ബദൽ തർക്കപരിഹാര സംവിധാനങ്ങളും ശക്തിപ്പെട്ടു

കേസ് തീർപ്പാക്കൽ നിരക്ക് 122 ശതമാനം

ജനുവരി 1 മുതൽ മേയ് 18 വരെയുള്ള കാലയളവിൽ ഹൈക്കോടതിയുടെ കേസ് തീർപ്പാക്കൽ നിരക്ക് 102.06 ശതമാനമായിരുന്നു. പുതിയ സംവിധാനത്തിന്റെ ഫലമായി ഇത് 122 ശതമാനമായി ഉയർന്നു. മേയ് 19 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലാണ് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അതായത്, ഇതേ കാലയളവിൽ റജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ തീർപ്പാക്കാൻ കോടതിക്ക് കഴിഞ്ഞു.

വാർഷിക കണക്കുകളും കേസ് തീർപ്പാക്കലിലെ പുരോഗതി വ്യക്തമാക്കുന്നു. 2023ൽ 87.05 ശതമാനമായിരുന്ന നിരക്ക് 2024ൽ 103.83 ശതമാനമായി ഉയർന്നു. 2025ൽ നേരിയ കുറവ് രേഖപ്പെടുത്തി ഇത് 100.48 ശതമാനമായി. നടപ്പുവർഷത്തിൽ കേസ് തീർപ്പാക്കൽ നിരക്ക് 112.03 ശതമാനത്തിലെത്തി എന്നത് വലിയ നേട്ടമാണ്. Read Also: പ്രണയം നടിച്ചെത്തി; പെണ്‍കുട്ടിയേയും കൂട്ടുകാരിയേയും പീഡിപ്പിച്ചു; പിന്നാലെ ബോക്ക് ചെയ്തു

മധ്യസ്ഥതയിലൂടെയും കേസുകൾക്ക് പരിഹാരം

കേസുകൾ വിചാരണയിലൂടെ മാത്രം തീർപ്പാക്കുന്നതിന് പകരം മധ്യസ്ഥത ഉൾപ്പെടെയുള്ള ബദൽ തർക്കപരിഹാര സംവിധാനങ്ങളും ശക്തിപ്പെട്ടു. കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കോൺസിലിയേഷൻ സെന്റർ വഴി ജനുവരി മുതൽ ജൂൺ വരെ ഹൈക്കോടതിയിൽ മധ്യസ്ഥതയ്ക്കായി റഫർ ചെയ്ത 6,560 കേസുകളിൽ 724 കേസുകൾ ഒത്തുതീർപ്പാക്കി. ജില്ലാ ജുഡീഷ്യറിയിൽ ഇതേ കാലയളവിൽ 93,642 കേസുകളാണ് മധ്യസ്ഥതയ്ക്കായി റഫർ ചെയ്തത്. ഇതിൽ 18,110 കേസുകൾ ഒത്തുതീർപ്പാക്കി. കേരള ലീഗൽ സർവീസസ് അതോറിറ്റി 24,682 കേസുകളാണ് ഇക്കാലയളവിൽ തീർപ്പാക്കിയത്. ഹൈക്കോടതിയിലെ അദാലത്തുകളിൽ 70 കേസുകൾക്കും പരിഹാരം കണ്ടു.

ENGLISH SUMMARY:

Kerala High Court has achieved a remarkable milestone in case management by recording a 122 percent case disposal rate between May 19 and July 31, 2026, successfully resolving 22 percent more cases than newly registered ones.