കഴിഞ്ഞ പതിനഞ്ച് വർഷമായി മലയാളികളുടെ പ്രിയോത്സവമായിമാറിയ മഴവിൽ മനോരമയുടെ 'അത്തം പത്ത് രുചി 2026' ന് സമാപനം. കോഴിക്കോട്ടുനിന്ന് ആരംഭിച്ച രുചിയുത്സവമാണ് കൊച്ചിയിൽ അവസാനിച്ചത്. ഷെഫ് പിള്ളയും, നടി മാളവിക മേനോനുമാണ് കൊച്ചിയിൽ രുചിക്കൂട്ടൊരുക്കിയത്. പ്രശസ്ത ഗായിക അഞ്ജു ജോസഫിന്റെ ലൈവ് ബാൻഡ് നയിച്ച സംഗീതരാവും, റാപ്പർ ഫെജോയുടെ പെർഫോമൻസും, ഗോവിന്ദ് പത്മസൂര്യയും, ഗോപികയും അടക്കമുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യവും കൊച്ചിയിലും പരിപാടി കളറാക്കി. 

 

ENGLISH SUMMARY:

Atham Pathu Ruchi 2026, Mazhavil Manorama's popular 15-year-old culinary festival, has concluded its flavorful journey. The festival, which began in Kozhikode, wrapped up in Kochi with culinary delights prepared by Chef Pillai and actress Malavika Menon.