കഴിഞ്ഞ പതിനഞ്ച് വർഷമായി മലയാളികളുടെ പ്രിയോത്സവമായിമാറിയ മഴവിൽ മനോരമയുടെ 'അത്തം പത്ത് രുചി 2026' കൊല്ലത്തിനെ ഉത്സവലഹരിയിലാഴ്ത്താൻ എത്തുന്നു.  ഓഗസ്റ്റ് 7-ന് യൂനിസ് കൺവെൻഷൻ സെന്ററിലാണ് 'അത്തം പത്ത് രുചി 2026' ഓണാഘോഷ മഹാമേള അരങ്ങേറുന്നത്. കേരളത്തിൽ ആദ്യമായി ഫുഡ് ട്രക്കും കൾച്ചറൽ കാരവനുമായി റോഡിലിറങ്ങുന്ന ഈ മഹാമേളയിലേക്ക് പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിജു സണ്ണിയും അഖില ഭാർഗവനും അതിഥികളായി എത്തുമ്പോൾ ആഘോഷത്തിന്റെ പ്രൗഢി ഇരട്ടിയാകും.

രുചിയുടെയും സംഗീതത്തിന്റെയും വിസ്മയവുമായിട്ടാണ് ഇത്തവണത്തെ 'അത്തം പത്ത് രുചി' കാരവൻ കേരളത്തിലുടനീളം സഞ്ചരിക്കുന്നത്. പ്രശസ്ത ഗായിക അഞ്ജു ജോസഫിന്റെ ലൈവ് ബാൻഡ് നയിക്കുന്ന സംഗീത രാവും പ്രമുഖ സെലിബ്രിറ്റികളുടെ സാന്നിധ്യവും ഈ ഓണാഘോഷത്തെ വേറെ ലെവൽ വൈബ് ആക്കി മാറ്റും. ചിരിയുടെ സീക്രട്ട് റെസിപ്പിയുമായി 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' താരങ്ങളായ ആൻസി & മായ, മിമിക്രി കലാകാരനായ അശ്വന്ത്, മജീഷ്യൻ അശ്വിൻ എന്നിവരും കൊല്ലത്ത് എത്തും. മാത്തുകുട്ടിയും ട്വിങ്കിൾ ശീതളും ജൂലിയറ്റും ചേർന്ന് അവതരിപ്പിക്കുന്ന ഈ വേദിയിൽ കാണികൾക്കായി നിരവധി സർപ്രൈസ് സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

സിജു സണ്ണിയുമായുള്ള ഈ ഓണാഘോഷത്തിന് തുടക്കം കുറിക്കാനും കാണികൾക്ക് നോൺ സ്റ്റോപ്പ് ചിരി അനുഭവം ലൈവായി ആസ്വദിക്കാനുമുള്ള സുവർണ്ണാവസരമാണ് മഴവിൽ മനോരമ ഒരുക്കുന്നത്. ഈ സംഗീത-രുചി വിരുന്നിലേക്കുള്ള പ്രവേശനം പാസ്സ് മൂലം മാത്രമായിരിക്കും.

സൗജന്യ പാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക:ഫോൺ: 8137046553

ENGLISH SUMMARY:

Mazhavil Manorama's popular Onam celebration event, 'Atham Pathu Ruchi 2026,' is set to kick off at the Eunice Convention Centre on August 7. Marking a first in Kerala, the festival features a unique food truck and cultural caravan traveling across the state to deliver vibrant musical nights and culinary delights. Renowned film stars Siju Sunny and Akhila Bhargavan will grace the Kollam event as special guests alongside Anju Joseph's live band. Furthermore, audiences can enjoy non-stop entertainment from popular comedy artists, magicians, and anchors, with entry strictly limited to pass holders.