ഓണക്കാലം ലഹരിമുക്തമാക്കാന്‍ താഴെ തട്ട് മുതല്‍ പ്രതിരോധം തീര്‍ക്കുകയാണ് എക്സൈസ്. പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ ജനപ്രതിനിധികളെ പങ്കാളികളാക്കി നിരീക്ഷണ സമിതികള്‍ രൂപീകരിക്കും. ലഹരി വില്‍പനക്കാരെ കണ്ടെത്തി തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
കോഴിക്കോട് ജില്ലയില്‍ ഒരു മാസത്തിനിടെ 200 ലീറ്റര്‍ ചാരായവും 3500 ലിറ്റര്‍ വാഷുമാണ് എക്സൈസ് പിടിച്ചെടുത്തത്. ലഹരിവ്യാപനം തടയാന്‍ ഓണക്കാലത്തിന് മുന്നോടിയായി സ്പെഷ്യല്‍ ഡ്രൈവും സംഘടിപ്പിക്കും. ലഹരിമരുന്ന് കേസുകളില്‍ സ്ഥിരം പ്രതികളാകുന്നവരെ നീരിക്ഷിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഹരിമരുന്ന് കേരളത്തിലേയ്ക്ക് എത്തുന്നത് തടയാന്‍ പരിശോധന ശക്തമാക്കാനും തീരുമാനം.