ആരാണ് ഇഷ്ട ഗായിക എന്ന ചോദ്യത്തിന് ഭൂരിഭാഗം ഗായകരും സംഗീത പ്രേമികളും പറയുന്നത് ഒറ്റപ്പേരായിരിക്കും. സാക്ഷാല്‍ എസ് ജാനകി. കാരണം മറ്റൊന്നുമല്ല. പരകം വെയ്ക്കാനില്ലാത്ത ശബ്ദ മാധുരി തന്നെ. ജാനകി പാടിയ പാട്ട് മറ്റാര് പാടിയാലും സംഗീത പ്രേമികള്‍ക്ക് സംതൃപ്തി കിട്ടില്ല. ആ ശബ്ദത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന് സംഗീത പ്രേമികള്‍ക്ക് ഉറപ്പാണ്.  തലമുറകളുടെ ജനപ്രിയഗായികയായ ജാനകിയുടെ വിടവാങ്ങല്‍ സംഗീത ലോകത്തിനാകെ തീരാനഷ്ടമാണ്. 

കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിനാണ് ആന്ധ്രപ്രദേശ് സ്വദേശി ജാനകിയുടെ വിയോഗത്തിലൂടെ അവസാനമാകുന്നത്.തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി തുടങ്ങി 17 ഭാഷകളിലായി 48,000 ഓളം അനശ്വര ഗാനങ്ങളാണ് അവര്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചത്. 

ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ "വിധിയിൻ വിളൈയാട്ട്" എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ സംഗീത ജീവിതമാണ് ആറു പതിറ്റാണ്ട് പിന്നിട്ടത്. 

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാല് തവണ ജാനകിയെ തേടിയെത്തിയപ്പോള്‍, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങൾക്കും അവർ അർഹയായി .2013-ൽ രാജ്യം അവർക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ജാനകിയമ്മ ആ പുരസ്കാരം നിരസിക്കുകയായിരുന്നു. ജാനകിയുടെ വിടവാങ്ങിലിലൂടെ ചലച്ചിത്ര സംഗീത ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീണത്.

തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.  

ENGLISH SUMMARY:

S. Janaki's passing marks the end of a golden era in film music history. She was a beloved singer whose voice transcended languages and generations, leaving behind an incredible legacy of songs.