സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാന തുക വര്‍ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.
അതേസമയം, 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17- ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില.
90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെയായിരിക്കും ടിക്കറ്റ് സീരീസ്. സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പ്. സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ഇതാ...
- ഒന്നാം സമ്മാനം: 30 കോടി രൂപ
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
- മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
- നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
- അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
- ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു.
ENGLISH SUMMARY:
The Kerala State Lottery Department has officially increased the first prize for the 2026 Onam Bumper lottery, raising it from ₹25 crore to a record-breaking ₹30 crore. This move solidifies the Kerala government's position in offering the highest lottery prize money in the country, while maintaining the ticket price at ₹500. While the top prize has been significantly boosted, the department has adjusted the prize structure, with the third prize now set at ₹25 lakh for 20 winners. The official ticket launch is scheduled for July 17, with Chief Minister V.D. Satheesan presiding over the ceremony. Officials plan to print 90 lakh tickets initially, with the potential to increase production based on market demand ahead of the final draw on September 26 in Thiruvananthapuram. Furthermore, the department has issued a strict warning against online ticket sales, urging the public to purchase physical tickets only from authorized licensed agents to avoid fraudulent digital schemes.