കാസർകോട് പെരിയയിലെ ഒരു കോഴിഫാമിലെ കോഴികുഞ്ഞ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്. പാലക്കാട് നിന്നെത്തിയ ഈ കോഴിക്കുഞ്ഞിനെ കാണാൻ നിരവധി പേരാണ് ഫാമിലെത്തുന്നത്.
പാലക്കാട് നിന്നാണ് പ്രകാശനും കുടുംബവും കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഫാമിലേക്ക് ഇത്തവണയും കോഴികൾ എത്തി. അപ്പോഴാണ് ആ അത്ഭുതക്കാലുകൾ കണ്ടത്. ഒരു കോഴിക്കുഞ്ഞിന് നാല് കാല്.
നാല്പത് ദിവസം വളർച്ചയെത്തിയപ്പോഴാണ് കോഴികുഞ്ഞിന്‍റെ കാലുകൾ പ്രകാശനും കുടുംബവും കണ്ടെത്തിയത്. നാലു കാലുള്ള കോഴിയെ കുറിച്ച് കഥ പ്രചരിച്ചതോടെ നിരവധിപ്പേർ കോഴിയെ കാണാൻ എത്തുന്നുണ്ട്.