ലോകകപ്പ് തുടങ്ങിയത് മുതല്‍ ആരാധകരുടെ പലതരത്തിലുള്ള ഫുട്‌ബോള്‍ ഇഷ്ടങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്റ്റാംപ് ശേഖരണത്തിലൂടെ ഫുട്ബോളിനോടുള്ള തന്‍റെ പ്രിയം വെളിപ്പെടുത്തുകയാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി സരിന്‍ കുമാര്‍. 

വര്‍ഷം 1930.  ആദ്യ ലോകകപ്പ് നടന്ന വര്‍ഷം. അന്ന്  മുതലുള്ള ഫുട്ബോള്‍ ഓര്‍മകള്‍ ഈ സ്റ്റാമ്പുകളില്‍ തെളിഞ്ഞുകാണാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോളുമായി ബന്ധപ്പെട്ട 500 സ്റ്റാമ്പുകളാണ് ശേഖരണത്തിലുള്ളത്. അര്‍ജന്‍റീന ആരാധകനായതുകൊണ്ട് തന്നെ മെസിയുടെ സ്റ്റാമ്പുകള്‍ പ്രത്യേകമായുണ്ട്. ലോകകപ്പിന് വേദിയായതും ജേതാക്കളുമായ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രത്യേക പതിപ്പുകളാണ് സരിന്‍റെ ശേഖരണത്തില്‍ കൂടുതല്‍. ‌

വെറുമൊരു ഹോബി എന്നതിലുപരി ലോകകപ്പിന്‍റെ ചരിത്രരേഖകൂടിയാവുകയാണ് ഈ സ്റ്റാമ്പുകള്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണീ ഹോബി. അതുകൊണ്ടുതന്നെ ഈ 37 കാരന്‍റെ ശേഖരണത്തില്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം സ്റ്റാംപുകള്‍ ഇടം പിടിച്ചുകഴിഞ്ഞു. 

ENGLISH SUMMARY:

Football World Cup enthusiasts express their passion in diverse ways. Sarin Kumar from Kozhikode is showcasing his love for football through an impressive stamp collection that documents the history of the World Cup.