ലഹരി വ്യാപനത്തിനെതിരെ ഫൈസൽ ഹുസൈൻ കഥയെഴുതി സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് വൈബ് എന്ന സിനിമ നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, സാമാജികരും പ്രദര്‍ശനം കാണാനെത്തിയിരുന്നു. കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയാറാക്കിയ ചിത്രത്തില്‍ ലഹരി മാഫിയക്കെതിരെ പൊലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.

അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ ഫൈസല്‍ ഹുസൈനെയും, അഭിനേതാക്കളെയും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ENGLISH SUMMARY:

Dangerous Vibess Malayalam movie, a film by Faisal Hussein against drug abuse, was screened at the Kerala Legislative Assembly. The film, which supports the state government's Operation Toofan, depicts the fight of police officer Sahadevan against the drug mafia.