bus-ksrtc

Image: Instagram, namma_side_talk

TOPICS COVERED

കേരളത്തിലെ കെഎസ്ആര്‍ടിസി ബസിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവച്ച് തമിഴ് യുവാവ്. തമിഴ്നാട്ടില്‍ കിട്ടിയ മര്യാദ തനിക്ക് കേരളത്തില്‍ കിട്ടിയില്ലെന്നാണ് വിഡിയോ പങ്കിട്ട് ഇയാള്‍ പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന്‍ പുറത്തിറങ്ങി തിരിച്ച് ബസില്‍ കയറിയപ്പോഴേക്കും തന്റെ സീറ്റ് നഷ്ടമായി. അവിടെ ഒരു കുടുംബം കയറിയിരുന്നുവെന്നും തിരിച്ച് സീറ്റ് ലഭിച്ചില്ലെന്നുമാണ് യുവാവിന്റെ പരാതി. 

തന്റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ ആ കുടുംബമോ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ല എന്നുമാത്രമല്ല വളരെ മോശമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചതെന്നും യുവാവ് പറയുന്നു. ഇതിനിടെ ചുറ്റുംനിന്നിരുന്ന സ്ത്രീകളെല്ലാം യുവാവുമായി തര്‍ക്കിക്കുന്നതും വിഡിയോയില്‍ കാണാം. താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തതാണെന്ന് പറയുമ്പോള്‍ ബുക്ക് ചെയ്ത സീറ്റല്ലല്ലോയെന്നാണ് യാത്രക്കാര്‍ തിരിച്ചു ചോദിക്കുന്നത്. 

യുവാവ് പങ്കിട്ട വിഡിയോക്ക് താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്. ‘ഓസിനു പോവേം വേണം, കാശ് കൊടുത്തു പോവുന്നവനെ ഇരിക്കാനും സമ്മതിക്കില്ലെന്ന്’ യുവാക്കള്‍ പ്രതികരിക്കുന്നു. ‘ബ്രോ വീഡിയോ എടുത്തത് നന്നായെന്നും കേരളത്തില്‍ ചുണക്കുട്ടികള്‍ ഇല്ലാതെ പോയെന്നും’ ചിലര്‍ പറയുന്നു. ‘സൗജന്യയാത്ര കിട്ടുമ്പോള്‍ നിന്ന് പോവണമെന്നും ടിക്കറ്റ് കൊടുത്തു പോവുന്ന യാത്രക്കാരെ ഇരുന്ന് പോവാന്‍ അനുവദിക്കണമെന്നും’ പ്രിയദര്‍ശിനി ബസ് യാത്രയെ ഉള്‍പ്പെടെ വിമര്‍ശിച്ചും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. അതേസമയം തന്നെ തമിഴ് യുവാവിനു കേരളത്തിലുണ്ടായ അനുഭവത്തില്‍ ചില മലയാളി ഉപയോക്താക്കള്‍ ക്ഷമയും ചോദിക്കുന്നുണ്ട് കമന്റ് ബോക്സില്‍. 

Tamil Youth's KSRTC Bus Experience Goes Viral:

This Tamil youth's KSRTC bus experience, shared via video, highlights a perceived lack of courtesy in Kerala compared to Tamil Nadu. He claims to have lost his seat to a family after briefly leaving the bus to buy water, facing further resistance and poor reactions from fellow passengers and the conductor when asserting his claim.