TAGS

ചായക്കപ്പുകൾക്കിടയിൽ മിനിയേച്ചർ ഗോപുരങ്ങൾ തീർത്ത് വിസ്മയം സൃഷ്ടിക്കുകയാണ് 64കാരനായ സുന്ദരേട്ടൻ. തൃശൂരിൽ സ്വന്തം ചായക്കടയെ ചെറിയൊരു ആർട്ട്‌ ഗാലറിയാക്കി മാറ്റിയ ആ കലാകാരന്റ കുഞ്ഞൻ ജീവിതത്തിലേക്ക് 

ചായയും ഛായവും ചേർന്നൊരു ചായക്കട. അതാണ് സുന്ദരേട്ടന്റെ ചായക്കട.വടക്കുംനാഥനെ നോക്കി ഒരു ചായ കുടിച്ചാലോ, തേക്കിൻകാട് മൈതാനിയിൽ അല്ല. ഈ കുഞ്ഞൻ ചായക്കടയിൽ. കുഞ്ഞൻ ഗോപുരങ്ങൾക്ക് ഇന്ത്യയ്ക്ക് പുറത്തും ആവശ്യക്കാർഏറെയാണ്.ഓർഡറുകൾ സ്വീകരിച്ചാൽ ആദ്യം നിർമ്മിക്കേണ്ട ഗോപുരം നേരിൽ ചെന്ന് കാണും.മുൻ കളക്ടർ അർജുൻ പാണ്ഡ്യനായി പ്ലൈവുഡിൽ നിലമ്പൂർ കൊട്ടാരം ഉണ്ടാക്കി നൽകി.

പ്ലൈവുഡിന് പുറമേ ചൂരൽ, മുള, പ്ലാസ്റ്റർ ഓഫ് പാരീസ്, കളിമണ്ണ് എന്നിവ ഉപയോഗിച്ചും ഗോപുരങ്ങൾ ഉണ്ടാകും പരസ്യ ചിത്രങ്ങൾക്ക് ചായം പൂശിയാണ് ജീവിത വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ പരസ്യങ്ങൾ ഫ്ലക്സ് ബോർഡുകൾക്ക് വഴി മാറിയതോടെ വരുമാനം നിലച്ചപ്പോൾ ചായക്കട തുടങ്ങി. ഇഷ്ട വിനോദത്തിനായി ഒരിടവും അവിടെ മാറ്റിവെച്ചു

ENGLISH SUMMARY:

Sundarettan's tea stall in Thrissur is a unique art gallery where miniature gopurams are created, transforming his small tea shop into a fascinating art space. This 64-year-old artist, who also makes gopurams from various materials for external orders, found a new income source by opening this tea stall after his previous advertising work declined.