ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി കൊച്ചിയ്ക്കും ലക്ഷദ്വീപിനും ഇടയില്‍ കുതിക്കാന്‍ പോകുന്ന സീ പ്ലെയിനിന്‍റെ പൈലറ്റ് മലയാളിയായ അരുണ്‍ ഗോപ് ആണ്. പഠനത്തില്‍ ഉഴപ്പിയിരുന്ന പിന്‍ബെഞ്ചുകാരന്‍ ഇന്ന് ആംഫിബിയന്‍ വിമാനങ്ങള്‍ പറത്തുന്ന ഒരെയൊരു ഇന്ത്യക്കാരന്‍. ഖനികളില്‍ നിന്ന് സ്വര്‍ണക്കട്ടികളുമായി ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്ന കെജിഎഫ് മോഡല്‍ ത്രസിപ്പിക്കുന്ന അനുഭവങ്ങളുണ്ട് അരുണിന്‍റെ കോക്പിറ്റിലെ കരിയറില്‍.