കോഴിക്കോട് കുരിക്കത്തൂരിലെ ലോകകപ്പ് ആവേശത്തിനൊപ്പം ഇതിഹാസതാരങ്ങളായ പെലെയും മറഡോണയും. ഇരുവരുടെയും എട്ടടി നീളമുള്ള പ്രതിമ, ആരാധകര്‍ വിളംബരജാഥയോടെ അങ്ങാടിയില്‍ സ്ഥാപിച്ചു. ഇഷ്ടടീമുകള്‍ക്ക് വേണ്ടി വനിതാ ആരാധകരടക്കം രംഗത്തിറങ്ങി. 

ഇത്തവണ കുരിക്കത്തൂരിലെ സോക്കര്‍ കാര്‍ണിവല്‍ ഒരു കലക്ക് കലക്കും. പാലക്കാട് നിന്ന് ശില്‍പ്പികളെ എത്തിച്ച്  ഫുട്ബോള്‍ ഇതിഹാസം പെലെയുടെയും ഫുട്ബോള്‍ മാന്ത്രികന്‍ മറഡോണയുടേയും ശില്‍പ്പങ്ങളാണ് തെര്‍മോക്കോളില്‍ ഒരുക്കിയിരിക്കുന്നത്. കുരിക്കത്തൂര്‍ ടൗണിന്‍റെ ഒത്തനടുക്ക് ഇവ സ്ഥാപിച്ചതോടെ ആവേശം ഇരട്ടിച്ചു.

സരിലയ സ്പോര്‍ട്സ് ക്ലബ് ആണ് സംഘാടകര്‍. ഒരുമാസം നീളുന്ന വിവിധ പരിപാടികള്‍ക്കൊപ്പം ബിഗ് സ്ക്രീനില്‍ കളി കാണാനുള്ള സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. 

വിളംബര ജാഥയ്ക്ക് രണ്ട് കുട്ടി ആരാധകരും എത്തി. ഒരു വയസുകാരന്‍ നിഥാന്‍ റിവാനും ഒന്നരവയസുകാരി യാഷയും. ഫുട്ബോള്‍ മൈതാനത്തിനായി ഒന്നരയേക്കര്‍ സ്ഥലം പിരിവെടുത്ത് വാങ്ങിയവരാണ് കുരിക്കത്തൂരുകാര്‍. 

 

ENGLISH SUMMARY:

Kozhikode World Cup fever is reaching new heights in Kurikkathoor with the installation of eight-foot statues of football legends Pele and Maradona, symbolizing the village's immense passion for the sport. Local residents, including enthusiastic female fans and even toddlers, are actively participating in the month-long football carnival organized by Saralaya Sports Club, which features big screen match viewings and a dedicated football ground funded by the community.