അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുമ്പോഴും പിന്നീട് ഈ ലോകത്തോട് വിടപറഞ്ഞതിന് ശേഷവും ജനങ്ങൾക്ക് വളരെയേറെ പ്രിയങ്കരനായ സലിം കുമാറന് നേരെ സൈബർ അക്രമണമുണ്ടായത് അങ്ങേയറ്റം നിഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേരളീയ സമൂഹത്തെ വേദനിപ്പിക്കുന്ന ഈ ഹീന പ്രവർത്തി ചെയ്തവരുടെ മനുഷ്യത്വ രഹിതമായ നടപടിയെ ശക്തിയായി അപലപിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഇടതനുകൂലമെന്ന് പ്രത്യക്ഷത്തിൽ കാണുന്ന ചില പ്രൊഫൈലുകളാണ് ഇതിന്റെഎല്ലാം ഉറവിടകേന്ദ്രമായി പ്രകടമാകുന്നത്. താൻ ഒരു കോൺഗ്രസ്സുകാരനാണെന്ന് പരസ്യമായി പറയുന്ന സലിം കുമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി.സതീശനുവേണ്ടി കർമരേംഗത്ത് ഇറങ്ങിയതാണ് ഇതിനൊക്കെ ആധാരമായി കാണുന്നത്.
ജനമധ്യത്തിൽ സ്വയം അപഹാസ്യരാകുന്ന നിലയിലേക്ക് തീർത്തും തരംതാണതും മനുഷ്യത്വരഹിതവുമായ ഈ നീചപ്രവൃത്തിയിൽ ഏർപ്പെട്ട ഈ സൈബർ വീരന്മാർ മണ്മറഞ്ഞ സലിം കുമാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കേരള ജനതയോടും മാപ്പുപറയാൻ തയ്യാറാകണമെന്നാണ് എന്റെ അഭ്യർത്ഥന. ചില സൈബർ പ്രമാണിമാരുടെ ഈ ദുർ നടപടിക്കെതിരെ എം.എൻ.കാരശ്ശേരി എഴുതിയ പ്രസക്തമായ കുറിപ്പ്ഏറ്റവും ഉചിതമായി. '– അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സലിംകുമാറിന്‍റെ മകന്‍ ചന്തുവിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചന്തുവിനെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.