Untitled design - 1

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മകള്‍ വീണ വിജയന്റെ വാടക വീട്ടില്‍ നിന്നും ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുന്നു.  കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ഭാര്യ കമലക്കൊപ്പം ഇവിടേക്ക് എത്തും . നിലവില്‍ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും വാടകയ്ക്കെടുത്ത വീട്ടിലാണ് പിണറായി താമസിക്കുന്നത്.  

 

മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം പിണറായി വിജയന്‍ എവിടെയാണ് താമസിക്കുക എന്നത് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. മകള്‍ വീണ താമസിക്കാനെടുത്ത വാടകവീട്ടിലാണ് പിണറായി താമസിക്കാനെത്തിയത്. ഈ വാടക വീടിന് പുറത്താണ് റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. ഇതോടെ ഈ വീട് ശ്രദ്ധാകേന്ദ്രമായി മാറി. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറാന്‍  തടസമായി നിന്ന വി ഡി സതീശന്‍ അവിടെ നിന്ന് ഒഴിയാത്തതാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഉടന്‍  സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറും.  ഇതോടെ പ്രതിപക്ഷനേതാവ് താമസത്തിനായി കന്റോണ്‍മെന്റ്  ഹൗസിലേക്ക് എത്തും. 

 

ഭാര്യ കമലക്കൊപ്പം ഇവിടേക്ക് വൈകാതെ പിണറായി എത്തുമ്പോള്‍ ഏറെ സവിശേഷതയുണ്ട്. മകള്‍ വീണ വിജയന്‍ വാടക വീട്ടില്‍ തന്നെ തുടരാനാണ് സാധ്യത . പിണറായിയും ഭാര്യയും പേഴ്സണല്‍ സ്റ്റാഫുമാകും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലുണ്ടാകുക. പിണറായിയുടെ വളര്‍ത്തു നായ റോബിനും ഇങ്ങോട്ടു വരും. 

 

എകെജി സെന്‍ററിനു സമീപമുള്ള ചിന്ത ഫ്ലാറ്റില്‍ പിണറായി വിജയന് താമസിക്കാനെത്തുമെന്നാണ് ആദ്യം കരുതിയിരുന്നത്.  പിണറായിക്കും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വളര്‍ത്തു നായ റോബിനെ പരിപാലിക്കാന്‍ എകെ ജി സെന്‍ററിന്‍റെ ഫ്ലാറ്റില്‍ പരിമിതിയുണ്ട്. ഇതാണ് ഔദ്യോഗിക വസതിയാകും വരെ മകളുടെ വാടകവീട്ടിലേക്ക് മാറാന്‍ കാരണം. 

ENGLISH SUMMARY:

Pinarayi Vijayan is moving from his daughter Veena Vijayan's rented house to his official residence, Kanthilal House. This move, along with his pet dog Roby, marks a significant change in his living situation after stepping down as Chief Minister.