പഴയകാലത്ത് പത്തനംതിട്ട കല്ലൂപ്പാറ അറിയപ്പെട്ടിരുന്നത് കുരുമുളകിന്റെ പേരിലാണ്. കല്ലൂപ്പാറ കൊടി എന്ന കല്ലുപ്പാറക്കാരുടെ കുരുമുളക് തേടി അന്യദേശത്ത് നിന്ന് പോലും ആളുകൾ എത്തിയിരുന്നു. പിൽക്കാലത്ത് പുത്തൻ ഇനങ്ങൾ കടന്നുവന്നതോടെ കല്ലൂപ്പാറക്കൊടി അന്യം നിന്നുപോയി. പക്ഷേ കൃഷിയെ സ്നേഹിക്കുന്ന ചിലർ ഏറെ തേടി നടന്ന് കല്ലൂപ്പാറ കൊടി വീണ്ടും കണ്ടെത്തി. 

അധികം വലുപ്പമില്ലാത്ത ഇലകൾ, ചെറിയ തിരികൾ, വരൾച്ചയെ പോലും അതിജീവിക്കാനുള്ള കഴിവ്. കല്ലൂപ്പാറ കൊടിക്ക് പ്രത്യേകതകൾ ഏറെയുണ്ട്. റബ്ബറും പുതിയ ഇനം കുരുമുളകുകളും വന്നതോടെ കല്ലുപ്പാറക്കൊടി അന്യം നിന്നുപോയി. കല്ലുപ്പാറ അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ നാടുനീളെ നടത്തിയ തിരച്ചിലിലാണ് കല്ലുപ്പാറ കൊടിയെ ഐക്കരപ്പടിക്ക് സമീപം നിന്ന് കണ്ടെത്തിയത്. 

കിട്ടിയ ചെടി നിലനിർത്തുന്നതിനും തൈകൾ ഉത്പാദിപ്പിച്ച് വിതരണം നടത്താനുമുള്ള പരിശ്രമത്തിലാണ് സംഘാംഗങ്ങൾ.

ENGLISH SUMMARY:

Kallooppara pepper is being revived after being lost to new varieties and rubber cultivation. This unique indigenous pepper, known for its drought resistance and distinct features, was rediscovered by local farmers.