who-is-pavan-an-cpm-leader-protest

ജസ്റ്റിസ് ഫോര്‍ സിപിഎം, ജസ്റ്റിസ് ഫോര്‍ മി ബോര്‍ഡുമായി തിരുവനന്തപുരത്ത് എകെജി സെന്‍ററിന് മുന്നില്‍ സമരം നടത്തിയ പവനന്‍ ആരാണ് ?.ഒരുകാലത്ത് പത്തനംതിട്ടയിലെ തീപ്പൊരി നേതാവായിരുന്നു പവനന്‍. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. 1992ല്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി. ജില്ലയിലെ മികച്ച സംഘാടകന്‍. വളര്‍ന്നു കയറിയിടത്ത് നിന്ന് 1999ല്‍ പവനന്‍ വീണു. ജില്ലാ സമ്മേളനത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെയാണ് പാര്‍ട്ടിക്ക് അനഭിമതനായത്. ഏഴ് സെക്രട്ടേറിയറ്റംഗങ്ങളുടെ സാന്നിധ്യത്തില്‍ നടപടിക്ക് തീരുമാനമായി.ഒരു വര്‍ഷത്തേക്ക് പുറത്താക്കി.

പവനന്‍ സ്റ്റീറിങ് കമ്മിറ്റിക്ക് പരാതി നല്‍കി.പവന്‍റെ പരാതി അംഗീകരിച്ചെങ്കിലും ജില്ലാക്കമ്മിറ്റിയിലേക്ക് പവനന്‍ തിരിച്ചു വന്നില്ല. പിന്നെയും കേന്ദ്ര നേതാക്കള്‍ക്ക് അടക്കം പരാതി നല്‍കി. പവനനെ തിരിച്ചെടുത്ത് പിന്നീട് സിപിഎം പത്തനംതിട്ട ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.തനിക്ക് അര്‍ഹതപ്പെട്ട ജില്ലാക്കമ്മിറ്റി സ്ഥാനം തിരിച്ചുവേണം എന്നാണ് പവനന്‍റെ ആവശ്യം.

​നേരത്തെ ഡല്‍ഹി എകെജി സെന്‍ററിന് മുന്നിലും ബോര്‍ഡും പിടിച്ച് സമരത്തിനെത്തി.ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിന് മുന്നില്‍ ആയിരുന്നു ബോര്‍ഡുമായി എത്തിയത്ഇ പി ജയരാജന്‍ അനുനയിപ്പിച്ചാണ് കൊണ്ടുപോയത്. ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വര്‍ണക്കോള്ളക്കേസ് പ്രതി എ.പത്മകുമാറിന്‍റെ സ്ഥാനം നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. 

ENGLISH SUMMARY:

Pavan an is a former CPM leader who staged a protest outside the AKG Centre in Thiruvananthapuram demanding justice for his expulsion from the district committee. He was a prominent figure in Pathanamthitta CPM and later faced disciplinary action for presenting an alternative document at the district conference.