parlament-news

TOPICS COVERED

പിഎസ്​സി ചെയര്‍മാനെ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മാസപ്പടി അഴിമതിക്കേസില്‍ പിണറായി വിജയന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ആശ്വാസ നടപടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും. എസ്എംഎ മരുന്ന് വിവാദം, പി.പി ദിവ്യയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങിയ വിഷയങ്ങളും സഭയിലെത്തും. 

പൂജാവധിക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിന് വിഷയങ്ങള്‍ ഏറെയുണ്ട്. പിഎസ്​സി ചെയര്‍മാനെ പിരിച്ചുവിടാനുള്ള മുന്‍ ഗവര്‍ണറുടെ ശുപാര്‍ശ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനിടെ, വിഷയത്തില്‍ മന്ത്രിമാര്‍ക്കിടയിലും ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്. നടപടിയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റാതെ അന്വേഷണത്തോട് മുഖംതിരിച്ചുനിന്ന പിഎസ്​സി നടപടി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കും. 

മാസപ്പടി അഴിമതിക്കേസില്‍ പിണറായി വിജയനെതിരായ സര്‍ക്കാരിന്‍റെ തിടുക്കപ്പെട്ട നടപടിക്കേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ ഉണ്ടായതെന്ന് സമര്‍ഥിക്കാന്‍ പ്രതിപക്ഷം ശ്രമിക്കും. എന്നാല്‍, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്‍റെ ഭാര്യ പണം വാങ്ങിയെന്ന ജയരാജന്‍റെ മരുമകന്‍ കെ.പി. ശ്യാംജിത്തിന്‍റെ പുതിയ വെളിപ്പെടുത്തല്‍ സി.പി.എമ്മിന് തലവേദനായകും. 

എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ എടുത്ത നയം ജനറിക് മരുന്നുകള്‍ക്കെതിരായ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടിരിക്കെ, സര്‍ക്കാരിന്‍റെ സുതാര്യതയില്ലായ്മയിലേക്ക് മാത്രം ചുരുക്കിയാകും പ്രതിപക്ഷം വിവാദം സഭയിലെത്തിക്കുക. എസ്എംഎ വിഷയം അടുത്ത ദിവസത്തെ ചോദ്യത്തോത്തര വേളയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ആരോഗ്യവകുപ്പ് ഇടപാടുകള്‍ അന്വേഷിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

അതേസമയം, ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന സ്വകാര്യ സര്‍വകലാശാല ബില്ലും കായിക ബില്ലും മാറ്റിവയ്ക്കുമെന്നാണ് സൂചന. പുതിയ ഗവര്‍ണറുമായി ആലോചിച്ച ശേഷം സ്വകാര്യ സര്‍വകലാശാല ബില്ലും യുഡിഎഫില്‍ സമവായമുണ്ടാക്കി കായിക ബില്ലും അവതരിപ്പിക്കാനാണ് ആലോചന. സഭാ സമ്മേളനമുള്ളതിനാല്‍, സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍, കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ ഡല്‍ഹിക്ക് പോകില്ല. 

ENGLISH SUMMARY:

Kerala Assembly session today starts with fierce opposition protests over the PSC chairman removal controversy and the Masappadi bribery case. The ruling and opposition fronts are set for a major showdown regarding recent political developments and governance issues in the state.