Image: SureshGopi, Facebook

Image: SureshGopi, Facebook

കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുരേഷ്ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്ന രീതിയില്‍ വന്ന വാര്‍ത്തകളെ ട്രോളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വാര്‍ത്തകള്‍ തള്ളിയത്. ‘സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങള്‍ അറിഞ്ഞിരുന്നോ ?...ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ.....സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്.

​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്... "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം’– ഇതാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം നിറഞ്ഞ വാക്കുകള്‍

തന്നെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി അമിത് ഷാ അടക്കമുള്ള നേതാക്കളെ കണ്ടതായാണ് വാര്‍ത്തകള്‍ വന്നത്. മന്ത്രിയായ ശേഷം സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും തന്റെ വരുമാനം കുറഞ്ഞെന്നുമാണ് കാരണങ്ങളായി വാര്‍ത്തകളില്‍ വ്യക്തമാക്കിയിരുന്നത്. ഈ മാസം മന്ത്രിസഭാ പുനസംഘടന നടക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. 

നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനായി സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് സുരേഷ്ഗോപി വഹിക്കുന്നത്. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയായ ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയും പിന്‍മാറിയേക്കുമെന്ന സൂചനകള്‍ ചില മാധ്യമങ്ങളിലൂടെ വന്നത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ അല്‍പം പോലും വാസ്തവമില്ലെന്നാണ് സുരേഷ് ഗോപി എഫ്ബി പോസ്റ്റിലൂടെ പറയുന്നത്. 

Suresh Gopi Debunks Resignation Rumors:

Suresh Gopi, a Union Minister, has trolled fake news regarding his supposed resignation from the Union Cabinet. He took to Facebook to dismiss these reports, urging people not to believe such 'cinematic tales' and to verify information before sharing.