cartoon

ഏഴേക്കർ റബ്ബർ തോട്ടം വാങ്ങി റബ്ബർ മരങ്ങൾ വെട്ടി മാറ്റി വനം വളർത്തി കാർട്ടൂണിസ്റ്റ്. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജിയാണ് കോന്നി എലിയറയ്ക്കലിൽ മലമുകളിൽ വനംവളർത്തുന്നത്. ജിതേഷിന്റെ ഹരിതാശ്രമത്തിൻ്റെ ഭാഗമാണ് വനവും. 

10 വർഷം മുമ്പാണ് കോന്നിയിൽ മലമുകളിലെ റബ്ബർ തോട്ടം വിലയ്ക്ക് വാങ്ങിയത്. ആദ്യം തന്നെ റബ്ബർ മരങ്ങളെല്ലാം വെട്ടിമാറ്റി. എല്ലാ ഭാഗത്തും വനവൃക്ഷങ്ങൾ അടക്കം നട്ടുപിടിപ്പിച്ചു. എൺപതോളം വ്യത്യസ്തയിനം മുളകൾ തന്നെയുണ്ട് ഈ സ്ഥലത്ത്. പരിസ്ഥിതിയോട് ചേർന്നുള്ള ജീവിതം എന്ന സന്ദേശം നൽകാനാണ് വനം വളർത്തുന്നത് എന്ന് ജിതേഷ്.

സ്വന്തം വീടിനോട് ചേർന്നുള്ള മൂന്നേക്കര്‍ സ്ഥലത്തും വ്യത്യസ്തമായ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന രാജപാളയം പട്ടികളെ വളർത്തുന്ന ഇടം കൂടിയാണ്. വിദേശരാജ്യങ്ങളിൽ അടക്കം ആയിരക്കണക്കിന് വേദികളിൽ വരയരങ്ങെന്ന കാർട്ടൂൺ ലൈവ് ഷോ അവതരിപ്പിക്കുന്ന ആളാണ് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി.

ENGLISH SUMMARY:

Cartoonist Jithesh is cultivating a forest on seven acres, transforming a former rubber plantation into a green haven. This initiative, part of his 'Harithasramam,' aims to promote sustainable living and biodiversity in Konni, Kerala.