മലപ്പുറം നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്ക വിഭാഗത്തിലെ മണിയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ. മണിയുടെ മരണത്തെ തുടർന്ന് പരിഹാരമായി ലഭിച്ച തുകയടക്കം 8 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് എത്രയും വേഗം നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ റവന്യു ആഭ്യന്തര വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്.
തട്ടിയെടുത്ത് തുകയുടെ കൃത്യമായ കണക്ക് തയാറാക്കി നടപടി ആരംഭിക്കണമെണ് നിലമ്പൂർ തഹസിൽദാർക്കും പൂക്കോട്ടുംപാടം എസ് എച്ച് ഒക്കും നിർദേശം നൽകി. മണിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയ അഞ്ച് ലക്ഷമടക്കം 12 ലക്ഷം രൂപ മാതിയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്.
മാതി നൽകിയ മൊഴിക്കൊപ്പം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴി അയച്ച തുകയും എടിഎം കാർഡ് വഴി പിൻവലിച്ച തുകയും പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ലഭിച്ചതിനു പിന്നാലെ നഷ്‌ടമായ തുക 5 ദിവസത്തിനകം തിരിച്ചടക്കണമെന്ന് പണം തട്ടിയെടു ത്തവർക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
അക്കൗണ്ടിൽ പണം അടക്കം ആയിരിക്കും തുടർനടപടികളിലേക്ക് കടക്കുക. മണിയുടെ കിടപ്പു രോഗിയായ മകളടക്കം 5 മക്കളുടെ തുടർ ജീവിതത്തിനുള്ള പണമാണ് ഭാര്യ മാതിയുടെ അറിവില്ലായ്മ മുതലെടുത്ത് ഗൂഗിൾപേ , എടിഎം രഹസ്യ കോഡുകൾ മനസിലാക്കി തട്ടിയെടുത്തത്.