പിഎം ശ്രീയെ പുകഴ്ത്തി എല്‍ഡിഎഫ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മനോരമ ന്യൂസിന്. ഗുണ നിലവാരവും തുല്യതയും സമഗ്രമാറ്റവും കൊണ്ടുവരുന്നതാണ് പിഎം ശ്രീയെന്ന് ഉത്തരവ് പറയുന്നു. 2024 ജൂലൈയിലാണ് പദ്ധതി നടത്തിപ്പിന് നാലംഗ സമിതിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
പ്രതിപക്ഷ നേതാവായപ്പോൾ വിമര്‍ശിക്കുന്നുണ്ടെങ്കിലും 2024 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി. എം ശ്രീയെ അങ്ങേയറ്റം പുകഴ്ത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. 2024 ജൂലൈയിൽ വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ എപ്രകാരം നടപ്പാക്കണം എന്നു തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയത്. രാജ്യത്തെ 14,500 സ്‌കൂളുകളിൽ പി . എം ശ്രീ നടപ്പാക്കുമെന്നും ഇത് ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന പദ്ധതിയാണെന്നും ആമുഖമായി പറയുന്നതാണ് കേരള സർക്കാരിന്റെ ഉത്തരവ്.
പദ്ധതിയെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുകഴ്ത്തിയത് എങ്ങിനെയെന്നു നോക്കുക - എല്ലാ തലത്തിലും സമഗ്രമാറ്റം കൊണ്ടുവരുന്നതാണ് പദ്ധതി, എല്ലാവർക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കും തുല്യത ഉറപ്പാക്കുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് പി. എം ശ്രീ . പദ്ധതി കേരളത്തിൽ ഭംഗിയായി നടപ്പാക്കണമെന്നും അതിനായി ഉന്നതതല സമിതിയെ നിയോഗിക്കുന്നു എന്നും ഉത്തരവ് പറയുന്നു . വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കീഴിൽ നാലംഗ സമിതിയും രൂപീകരിച്ചു 2025 ൽ പിണറായി സർക്കാർ പി. എം ശ്രീകരാർ ഒപ്പിടുന്നതിന് ചുക്കാൻ പിടിച്ചത് ഈ സമിതിയാണ്. ആരും അറിയാതെ പദ്ധതിക്കായി കരാർ ഒപ്പിട്ടു എന്നു മാത്രവല്ല പി എം ശ്രീ ഗംഭീരമെന്നു കൂടിപറഞ്ഞു വെച്ചു മുൻ എല്‍ഡിഎഫ് സർക്കാർ.