പി.ബാബുരാജ്,, മകള്‍ സ്വാതി എല്‍.രാജ്
പതിനഞ്ച് ദിവസമായി അച്ഛനെ കാണാനില്ലെന്ന് പരാതിയുമായി മകളുടെ തിരച്ചില്‍. വടപ്പാറ കണക്കോട് സ്വദേശി പി.ബാബുരാജിന് വേണ്ടി മകള്‍ സ്വാതി എല്‍.രാജ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് ഇതിനോടകം വൈറലാണ്.
മേയ് 21 രാവിലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കേശവദാസപുരത്തേക്കെന്നു പറഞ്ഞിറങ്ങിയ ബാബുരാജിനെ അന്നേദിവസം പത്തുമണിക്ക് ശേഷം മൊബൈല്‍ ഫോണില്‍ കിട്ടിയിട്ടില്ലെന്നാണ് മകള്‍ സ്വാതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. ആദ്യം ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും കരോകെ ഗാനമേളകളില്‍ ഒക്കെ പാടാന്‍ പോകുന്ന ആളായതിനാല്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടതാകുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണത്തില്‍ കിഴക്കേക്കോട്ടയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള ബസില്‍ ബാബുരാജ് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവുമില്ല. ഇന്‍ഷുറന്‍സ് അഡ്വൈവറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുന്‍സറും മോഡലുമായ സ്വാതിയുടെ പോസ്റ്റ് ഒട്ടേറെപ്പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ബന്ധപ്പെടേണ്ട നമ്പര്‍ 9778523014, 9496545710