അധികം വനിതകൾ കടന്നുവരാത്ത ബൈക്ക് റെയ് സിങ്ങിൽ പങ്കെടുത്ത് പാറിപ്പറന്ന് നടക്കുകയാണ് കേരളത്തിന് അഭിമാനമായി ഒരു 25 കാരി . ഇപ്പോൾ നാഷണൽ ഫ്ലാറ്റ് ട്രാക്ക് ചാമ്പ്യൻഷിപ്പിൽ

മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർ  സ്വദേശി സ്നേഹ.

 

ചെലവേറിയതാണെങ്കിലും സ്നേഹ തൻ്റെ ഇഷ്ട വിനോദത്തിൽനിന്ന് പിന്മാറാൻ തയാറല്ല. 2021ലാണ് റെയ് സിങ്ങിന് തുടക്കമിട്ടത്. കൊച്ചിയിൽ നടന്ന  മത്സരത്തിൽ ഒന്നാമതെത്തിയതോടെ ആവേശം ഇരട്ടിച്ചു. 2024 ൽ സ്പ്രിൻ്റ് റാലിയിൽ ചാമ്പ്യനായി.

 

കേരളത്തിൽ വനിതാ ബൈക്കർമാർ ഒരുപാടുണ്ട്. പക്ഷേ റെയ് സിങ്ങിൽ പങ്കെടുക്കുന്നവർ കുറവാണ്. ചില മത്സരങ്ങളിൽ വേഷം മാറാൻ ഡ്രസിങ് ഏരിയ പോലുമുണ്ടാവില്ല. അടുത്തുള്ള വീടുകളെയാണ്ആശ്രയിക്കുന്നത്.ഇതൊക്കെയാണെങ്കിലും സ്നേഹ മനസ്സിൽ ഒരാഗ്രഹം സൂക്ഷിക്കുന്നുണ്ട്. ഹിമാലയൻ റാലി.

എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജൻ ഇമ്മാനുവലിന് ചേച്ചി ഒരു പ്രചോദനമാണ്. ഭാവിയിൽ ബൈക്ക് റേസിങ്ങിലേക്ക് വരാനാണ് അവനും ഇഷ്ട്ടം 

അടുത്ത റെയ് സിനായി കാത്തിരിക്കുകയാണ് ഈ പെൺകുട്ടി.എന്നാൽ പെൺകുട്ടികൾ കുറവായതുകൊണ്ട് ഇതിലെ ലേഡീസ് ക്ലാസ്സ് ഒഴിവാക്കുന്നു  എന്ന വിഷമവും സ്നേഹയ്ക്കുണ്ട്.