Image Credit: Facebook
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനാവശ്യമാണെന്ന നിലപാടുകള്‍ക്കെതിരെ ഡോ. ഷിംന അസീസ്. കടുത്ത ശാരീരിക, മാനസിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ സമയത്ത് ഉണ്ടാകേണ്ട പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ച് ഷിംന അസീസ് അക്കമിട്ട് നിരത്തുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷിംന നിലപാട് വിശദീകരിക്കുന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖയുടെ അഭിപ്രായങ്ങളോട് ഷിംന കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു.
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനിവാര്യമാണ്. ഇതില്‍ പ്രത്യേകിച്ച നാണക്കേട് തോന്നേണ്ട കാര്യമില്ല. ഇതൊരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണ്. ആര്‍ത്തവ അവധി നല്‍കുന്നത് നാണക്കേട് ആണെന്നും സ്വകാര്യത ഇല്ലാതാകുമെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഷിംന നല്‍കിയത്. ആര്‍ത്തവം സ്വകാര്യ അഭിമാനമായി കാണുന്നുവെന്ന മറുവാദത്തിനോടും യോജിപ്പിച്ചില്ലെന്നാണ് ഷിംനയുടെ അഭിപ്രായം.
'ഇതൊരു നിര്‍ബന്ധിത അവധിയല്ല. അവധി അടിച്ചേല്‍പ്പിക്കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് എടുക്കാം എന്ന് മാത്രം. ഇക്കാരണം കൊണ്ട് വിദ്യാര്‍ഥിനികള്‍ക്ക് അറ്റന്‍ഡന്‍സ് നഷ്ടപ്പെട്ട് പഠനം താറുമാറാകുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്ക അസ്ഥാനത്താണ്. ആര്‍ത്തവ അവധി നിലവില്‍ വന്നാല്‍ സിസ്റ്റവും അതിനൊപ്പം മാറും. കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട അവബോധ ക്ലാസുകളുടെ എണ്ണം കൂട്ടി പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികളെയും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തണ'മെന്നും ഷിംന ആവശ്യപ്പെടുന്നു.
എന്നാല്‍ വിവാദമായതിന് പിന്നാലെ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ആര്‍ത്തവം നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു ആര്‍.ശ്രീലേഖയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 'പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ എഫ്ബി പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ ഓരോന്ന് ക്രിയേറ്റ് ചെയ്ത് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! Menstrual dignity എന്ന് പറഞ്ഞ് ഉദ്ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാ നെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ' എന്നായിരുന്നു കുറിപ്പ്.