മലയാളത്തെ കവിതകൊണ്ട് അമ്മാനമാടിയ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്‍റെ തൊണ്ണൂറ്റിയഞ്ചാം ജയന്തിദിനമാണിന്ന്. മലയാളഭാഷയുടേയും സാഹിത്യത്തിന്‍റേയും ഉയര്‍ച്ചയ്ക്കായി ആയുസ്സുമുഴുവന്‍ മാറ്റിവെച്ച കവിയെ ഓര്‍ക്കുകയാണ് കേരളം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം എം. മുകുന്ദന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മാനിക്കും.
ഈ പാഥേയം മലയാളികള്‍ക്ക് തന്ന ഒ.എന്‍.വി കുറുപ്പിന്‍റെ 95ാം പിറന്നാളാണ് കാവ്യകേരളം ആഘോഷിക്കുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷിക ദിനത്തിലാണ് ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി ഈണം പകര്‍ന്ന് കൊച്ചുമകള്‍ അപര്‍ണ രാജീവ് കവിതകളുടെ അവതരണം നടത്തുന്നത്. അപര്‍ണയും മറ്റ് ഗായകരായ കല്ലറ ഗോപന്‍, ജി. ശ്രീറാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചിലേറെ കലാകാരന്മാര്‍ ഒ.എന്‍.വിയുടെ കവിതകളും ഗാനങ്ങളുമായി യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഇന്ന് ഒത്തുകൂടും.
ഇതേ വേദിയിലാണ് ഒ.എന്‍.വി സാഹിത്യപുരസ്കാരം പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മാനിക്കുക. അമ്മമലയാളത്തിന് വേണ്ടിമാത്രമല്ല അമ്മഭൂമിക്കുവേണ്ടിയും നിരന്തരം ശബ്ദിക്കുകയും പോരാടുകയും ചെയ്ത കവി ഇന്നും അദൃശ്യനായി ആ കര്‍മം തുരുകയാണ്.