athiramala

ടൂറിസം പദ്ധതി കാത്ത് പന്തളം ആതിരമല. ജൈവ വൈവിധ്യ പ്രദേശമായ ആതിരമലയില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു. മലമുകളിലെ മലനടയും ഒട്ടേറെ ആരാധകര്‍ എത്തുന്ന മേഖലയാണ്.

രസകരമാണ് മലമുകളിലേക്കുള്ള യാത്ര. അടിവാരത്ത് പച്ചപുതച്ച വയല്‍. മലമുകളിലെത്തിയാല്‍ പന്തളവും കരിങ്ങാലിപ്പാടലും അടൂരിന്‍റെ ഭാഗങ്ങളും അടക്കം കാണാം. കാതങ്ങള്‍ പരന്നുകിടക്കുന്ന വയലുകളും അരുവികളും. പൂതാടി ദൈവം, കരിവില്ലി,പൂവില്ലി,ഇളവില്ലി,മലക്കരി തുടങ്ങി ആതിരമലയില്‍ ഒട്ടേറെ മലദൈവങ്ങളുടെ സങ്കല്‍പം ഉണ്ട്. നിലവില്‍ ഉള്ളത് ശിവപാര്‍വതി ക്ഷേത്രമാണ്.

പന്തളം നഗരസഭാ പരിധിയില്‍പ്പെട്ട പ്രദേശമാണ് കുരമ്പാല ആതിരമല. പന്തളം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള ടൂറിസം പദ്ധതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നാട്ടുവൈദ്യന്മാര്‍ പച്ചമരുന്ന് തേടിയെത്തിയിരുന്ന പ്രദേശമാണ് ഇവിടം. റബര്‍ കൃഷി വ്യാപകമായതോടെയാണ് മരുന്നുകള്‍ ഇല്ലാതായി തുടങ്ങിയത്. മലയ്ക്ക് പടയണി,കോട്ടകയറ്റം,ഊരാളിപ്പടയണി,വെള്ളംകുടി തുടങ്ങി ദ്രാവിഡ ആചാരവഴത്തിന്‍റെ ശേഷിപ്പുകള്‍ ആതിരമലയില്‍ ഇന്നും കാണാം. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ആതിമല. ആതിരമലയുടെ ഭംഗി തേടി ഒട്ടേറെപ്പേര്‍ വൈകുന്നേരങ്ങളില്‍  എത്തുന്നുണ്ട്. ഗ്രാമീണടൂറിസം പദ്ധതി വൈകില്ല എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Athiramala tourism is eagerly awaited by the Pandalam municipality. This biodiverse region, known for its scenic beauty and cultural significance, has the potential to become a major rural tourism destination