കോട്ടയം കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ആര്‍ക്കും പ്രവേശിക്കാമെന്നും സമുദായ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സണ്ണി ജോസഫ്. പാമ്പാടി എന്‍എസ്എസ് കരയോഗത്തിലെ കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായി എത്തിയപ്പോള്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പാമ്പാടി എന്‍എസ്എസ് കരയോഗത്തിലെ കുട്ടികള്‍ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. മുന്‍കൂര്‍ അനുമതി വാങ്ങി പഠനയാത്രയുടെ ഭാഗമായി കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മനസിലാക്കാനെത്തിയപ്പോഴാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ തടഞ്ഞത്. സമുദായസംഘടനകള്‍ക്ക് പ്രവേശനമില്ലെന്നും സ്ഥാപനമേധാവി വിദ്യാര്‍ഥികളോട് ആലോചിക്കാതെ എന്‍എസ്എസ് കരയോഗത്തിലെ കുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശിപ്പിച്ചെന്നുമാണ് സ്റ്റുഡന്‍സ് കൗണ്‍സിലിന്‍റെ വാദം.
ജാതിയും മതവും നോക്കിയല്ല ആര്‍ക്കും അനുമതി വാങ്ങി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശിക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സണ്ണി ജോസഫ് പറയുന്നു. പഠനയാത്രസംഘത്തോട് മാപ്പ് ചോദിച്ചെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സണ്ണി ജോസഫ് പറഞ്ഞു. എല്ലാ ശനിയാഴ്ചയും പൊതുജനങ്ങള്‍ക്ക് അനുമതി വാങ്ങി സ്ഥാപനം സന്ദര്‍ശിക്കാം. ഇതറിഞ്ഞ് എത്തിയതായിരുന്നു നാല്‍പതു കുട്ടികളും രക്ഷിതാക്കളായ അഞ്ചുപേരും.