sslc-result-2026-announced

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. കഴിഞ്ഞവര്‍ഷം ഇത് 99.05 ശതമാനം ആയിരുന്നു. 30514 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.  ആണ്‍കുട്ടികളില്‍ 98.93 ശതമാനം ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.22 ശതമാനം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

വിജയശതമാനത്തിലും A + ലും പെൺകുട്ടികളാണ് മുന്നില്‍. വിജയശതമാനം കൂടുതൽ പത്തനംതിട്ട ജില്ലയിലും കുറവ് തിരുവനന്തപുരത്തുമാണ്. ഗൾഫിൽ പരീക്ഷ എഴുതിയ 633 പേരും ജയിച്ചു. 2105 സ്‌കൂളുകൾ 100 ശതമാനം ജയം നേടി. ഇതില്‍ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും, 408 അണ്‍ എയ്ഡഡ് സ്കൂളുകളുമുണ്ട്.

20771 പെണ്‍കുട്ടികള്‍ ഫുള്‍ എ പ്ലസ്,9743 ആണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ  പ്ലസ് നേടി. എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍. ജില്ലയില്‍ പരീക്ഷ എഴുതിയ 11.6 ശതമാനം വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.  മൂന്നര മുതല്‍ ഫലം വെബ്സൈറ്റില്‍ ലഭ്യമാകും ഇതിന് പുറമെ ഡിജിലോക്കറിലും വാട്സാപ്പ് നമ്പറിലും പരീക്ഷാഫലം ലഭ്യമാകും. 

ENGLISH SUMMARY:

The Kerala SSLC examination results have been announced with an impressive pass percentage of 99.07%, a slight increase from last year's 99.05%. Out of the total candidates, 30,514 students secured A+ in all subjects, with girls outshining boys in overall performance. Specifically, 99.22% of girls and 98.93% of boys qualified for higher education. Kollam district emerged as the leader in the number of full A+ achievers, with 11.6% of its students attaining the top grade. Students can access their results from 3:30 PM onwards via official websites, DigiLocker, and designated WhatsApp numbers