vijay-alappuzha

തമിഴ്മണ്ണിന്‍റെ തലൈവരായി വിജയ് മാറുമ്പോൾ ആലപ്പുഴയ്ക്കുമുണ്ട് ചില ഓർമകൾ. വിജയ് നായകനായ മൂന്ന് സിനിമകൾ ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. സുറ എന്ന  സിനിമയുടെ ചിത്രീകരണം തോട്ടപ്പള്ളിയിൽ നടന്നപ്പോൾ തമിഴ്നാട്ടിൽ നിന്ന് ആരാധകർ കൂട്ടത്തോടെ എത്തിയതിനാൽ ഷൂട്ടിങ്ങ് മറ്റൊരിടത്തേക്ക് മറ്റേണ്ടി വന്നു.

ആരവം മുതൽ അമൈച്ചർ വിജയ്​യെ ആലപ്പുഴയും ആഹ്ളാദത്തോടെ ഓർക്കുന്നു. സൂപ്പർ ഹിറ്റായ അനിയത്തിപ്രാവിന്‍റെ തമിഴ് പതിപ്പ് കാതലുക്ക് മര്യാദയുടെ ഷൂട്ടിങ് ഭൂരിഭാഗവും ആലപ്പുഴയിൽ ആയിരുന്നു . അനിയത്തിപ്രാവിന്‍റെ സംവിധായകൻ ഫാസിൽ തന്നെയാണ് വിജയിനെ നായകനായി തമിഴ് ചിത്രവും സംവിധാനം ചെയ്തത്. കാതലുക്ക് മര്യാദയ്ക്കു ശേഷം കണ്ണുക്കുൾ നിനവ് എന്ന ചിത്രവും വിജയിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്തു. അതിൻ്റെയും ലൊക്കേഷൻ ആലപ്പുഴ ആയിരുനുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ എ. കബീർ.

കണ്ണുക്കുൾ നിനവിൽ വീടിനുള്ളിലെ ചില രംഗങ്ങൾ മുഹമ്മയിലെ ഒരു വീട്ടിലാണ് ചിത്രീകരിച്ചത്. ആ സമയത്ത് ലോക്‌സഭയിലേക്ക് തിരഞെടുക്കപ്പെട്ട വി.എം. സുധീരനും ആഹ്ളാദ പ്രകടനത്തിനിടെ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തിയിരുന്നു.  വിജയ്ക്ക് ആശംസകൾ അറിയിച്ച് അന്നത്തെ ചിത്രം വി.എം സുധീരൻ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. 2015 ൽ 

മറ്റൊരു ചിത്രം സുറൈയുടെ ഷൂട്ടിങ്ങ് ആലപ്പുഴ തോട്ടപ്പള്ളിയിൽ നടന്നപ്പോൾ തമിഴ് നാടിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് ആരാധകർ ആലപ്പുഴയിലേക്ക് എത്തിയതോടെ ഷുട്ടിങ് മാറ്റി. ആലപ്പുഴയിൽ ഷൂട്ടിങ്ങ് നടന്നപ്പോൾ വിജയ്ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നായ ഓമയ്ക്ക രണ്ടു ദിവസം കൂടുമ്പോൾ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുകയായിരുന്നു. വിജയ് യുടെ മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം സുറൈ സിനിമയിലെ ഒരു രംഗം  അർത്തുങ്കൽ പള്ളിയിലും ചിത്രീകരിച്ചു.

ENGLISH SUMMARY:

Vijay's Alappuzha connection highlights the deep ties between the Tamil superstar and the scenic town of Alappuzha in Kerala. Several of his superhit films were shot in Alappuzha, leaving a lasting impression on the town and its people.